യുവാവിനെ​ മർദിച്ചു; ജില്ല ​െപാലീസ്​ മേധാവിക്ക്​ പരാതി നൽകി

മീനങ്ങാടി: കൊളവയൽ നെ​ന്മേനി നാലു സെൻറ്​ കോളനിക്കു സമീപം താമസിക്കുന്ന ചെമ്മണ്ണ്​ വീട്ടിൽ ബഷീറിനെ (45) മർദിക്കുകയും വെട്ടിപ്പരി​ക്കേൽപിക്കുകയും ചെയ്​തതായി പരാതി. ബുധനാഴ്​ച രാവിലെ 11 മണിക്കാണ്​ സംഭവം. തലയിലും കൈക്കും പരിക്കേറ്റ ബഷീറിനെ മീനങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസെടുക്കണമെന്നും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട്​ ബഷീർ, മാതാവ്​ ബിരിയ്യ കുട്ടി എന്നിവർ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകി. ബിരിയ്യ കുട്ടിയുടെ മകളെ വിവാഹം ചെയ്​തയച്ചത്​ ​ൈമസൂരുവിലേക്കാണ്. അവിടെനിന്ന്​ ഇവിടെ വീട്ടിലെത്തിയ മകൾ കോവിഡ്​ പരിശോധന നടത്തുകയും രോഗമില്ലെന്ന്​ അധികൃതർ സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, കുടുംബത്തെ കോവിഡ്​ രോഗികളായി ചിത്രീകരിച്ചതായി പരാതിയിലുണ്ട്. പ്രദേശവാസിയായ സാബുവിനെതിരെ ​െപാലീസ്​ അന്വേഷണം തുടങ്ങി.

Tags:    
News Summary - young man was beaten; The complaint was lodged with the district police chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.