പോക്സോ കേസ് ഇരയായ പെൺകുട്ടിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാർ; ദുരൂഹതയില്ലെന്ന് പൊലീസ്

കൊ​ച്ചി: പിതാവിന്‍റെ പീഡനത്തിന് ഇരയായി കാ​ക്ക​നാ​ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ 14കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ന്യു​മോ​ണി​യ​യാ​ണെ​ന്ന് കൊ​ച്ചി ഡി.​സി​.പി ഐ​ശ്വ​ര്യ ഡോ​ങ്‌​രെ പ​റ​ഞ്ഞു.

ര​ണ്ട് വ​ര്‍​ഷം മു​ൻ​പ് പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ച​ത്. പൂർണ ആരോഗ്യവതിയായ പെൺകുട്ടി മരിച്ചതിൽ ദുരൂഹതുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹം തടഞ്ഞു.

അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം.

സംഭവത്തിൽ അന്വേഷണ നടത്തുമെന്ന് ഉറപ്പ് നൽകാതെ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും തൃക്കാക്കര എ.സി.പി നേരിട്ടെത്തി വ്യക്തമാക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ കാ​ക്ക​നാ​ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍​നി​ന്നി​റ​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ​ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കുകയായിരുന്നു. പീ​ഡ​ന​ക്കേ​സി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം. ഇ​താ​ണ് നാ​ട്ടു​കാ​രി​ൽ സം​ശ​യ​മു​ണ​ര്‍​ത്തു​ന്ന​ത്. അ​സു​ഖ​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ആ​രെ​യും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Locals block the body of a girl victim of the Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.