മൂന്നാർ: കാലവർഷക്കെടുതിയിൽ തകർന്ന കൊച്ചി-ധനുഷ്കോടി േദശീയപാതയിലെ ലോക്കാട് ഗ് യാപ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച മുതൽ ഈ റോഡിലൂടെ വാഹനങ്ങളെ കയറ്റിവിട ്ട് തുടങ്ങി. ഓണാവധി പ്രമാണിച്ച് നിരവധി സന്ദർശകർ എത്താനിടയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് പണികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
ചെറുവാഹനങ്ങളുടെ സഞ്ചാരം മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി റോഡ് പുനഃക്രമീകരിച്ച ശേഷം ഭാരവാഹനങ്ങൾ കയറ്റിവിടാനാകുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് തകർന്ന ഭാഗത്ത് കരിങ്കല്ലുകൾ നിരത്തി അതിനുമുകളിൽ മെറ്റൽ പാകിയാണ് താൽക്കാലികമായി റോഡ് ഗതാഗതയോഗ്യമാക്കിയത്. ഈ റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ മൂന്നാറിലെ ടൂറിസത്തിന് ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
റോഡ് തകർന്നത് കേരള-തമിഴ്നാട് അന്തർസംസ്ഥാന ഗതാഗതത്തിന് വലിയ തിരിച്ചടിയായിരുന്നു. ഒരുമാസം മുമ്പാണ് ദേശീയപാതയിൽ വൻതോതിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.