തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽവന്നു. പ്രത്യേകമായി വിന്യസിച്ച 25,000 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും. ഇൗമാസം 16 വരെയാണ് നിയന്ത്രണങ്ങൾ.
ജില്ല അതിർത്തികളിലും പ്രധാന നഗരത്തിലേക്കുള്ള പ്രധാനകവാടങ്ങളിലും പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചാണ് പരിശോധന. നഗരങ്ങളിൽ എല്ലാ സ്റ്റേഷൻ പരിധിയിലും പരിശോധന നടക്കുന്നുണ്ട്. അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്തി തിരിച്ചയച്ചു. ഇത്തരക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. കടകൾ തുറന്നിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ പതിവിലും വളരെ കുറവാണ്. ഹോംഡെലിവറിക്കാണ് പ്രാമുഖ്യം നൽകുക. വൈകീട്ട് 7.30ന് കടകൾ അടയ്ക്കണം.
െപാതുഗതാഗതമില്ലാത്തതിനാൽ ആളുകൾ നഗരത്തിലെത്തുന്നത് കുറയും. ചരക്കുഗതാഗതത്തിനും അവശ്യ സർവിസുകൾക്കും മാത്രമേ അനുമതിയുള്ളൂ. മിക്കസർക്കാർ ഒാഫിസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപനശാലകളും ബേക്കറികളും തുറന്നിട്ടുണ്ട്. അതേസമയം, തട്ടുകടകൾക്ക് അനുമതിയില്ല. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മാത്രമാണ് പ്രവർത്തന അനുമതി. റസ്റ്റാറൻറുകൾക്ക് രാവിലെ മുതൽ വൈകീട്ടുവരെ പാർസൽ, ഹോം ഡെലിവറി നടത്താം. അന്തർജില്ല യാത്രകൾ പരമാവധി ഒഴിവാക്കണം. ചിട്ടിത്തവണയും കടം നല്കിയ പണത്തിെൻറ മാസത്തവണയും പിരിക്കൽ ലോക്ഡൗൺ കഴിയുന്നതുവരെ നിരോധിച്ചു.
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്
അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും
മറ്റ് സംസ്ഥാന യാത്ര ചെയ്തുവരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത് നിര്‍ബന്ധം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണം
ഹാര്‍ബര്‍ ലേലം ഒഴിവാക്കും
അന്തര്‍ജില്ല യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയാറാക്കിയ സത്യവാങ്മൂലം കരുതണം
വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ
മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. ഇവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
18-45 വയസ്സ് പരിധിയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന് നല്കാന് കഴിയില്ല. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറൻറീൻകാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്ക്കും മുന്‍ഗണന നല്‍കും
വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും
അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന് മുൻകൂട്ടി പാസ് വാങ്ങണം
ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാകാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെ പരിശീലനം നല്കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും
അന്തർസംസ്ഥാന തൊഴിലാളി കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിർമാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന്/ കെട്ടിട ഉടമക്കുണ്ട്.
അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കണം
വീട്ടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം.
അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബ്ള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം.
പുറത്തുപോയിവരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.
വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനാലകള്‍ തുറന്നിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.