പെരുന്നാൾ: നിയന്ത്രണങ്ങളിൽ ഇളവ്, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പത് വരെ

തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ തുറക്കാൻ അനുവദിക്കും. വെള്ളിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പത് വരെ തുറക്കാം. ഞായറാഴ്ച പെരുന്നാളാവുകയാണെങ്കിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുന്നാളിന് പതിവു രീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്ത് എങ്ങുമില്ല. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണ്. ഇത്തവണ ഇത് വീടുകളിലാണ് നടത്തുന്നത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. 

സഹനത്തിന്‍റെയും സമത്വത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുൽഫിത്തർ നൽകുന്നത്. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാലാണ് ഇളവുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - lockdown relaxation for eid -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.