ലോക്​ഡൗൺ ലംഘനം; പാസ്​റ്റർക്കും ആരാധനക്കെത്തിയവർക്കു​െമതിരെ കേസ്​

തൃശൂർ: ലോക്​ഡൗൺ നിയ​ന്ത്രണം ലംഘിച്ച്​ ആരാധന നടത്തിയ പാസ്​റ്റർക്കും പ്രാർഥനക്കെത്തിയവർക്കുമെതിരെ കേസെടുത്തു. തൃശൂർ പറവട്ടാണി ഷാരോൺ ​ഫെല്ലോഷിപ്പ്​ ചർച്ചിലാണ്​ പ്രാർഥന സംഘടിപ്പിച്ചത്​.

പാസ്​റ്റർ അടക്കം പത്തുപേർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. കോവിഡ്​ ​വ്യാപനം തടയുന്നതി​​െൻറ ഭാഗമായി ആൾക്കൂട്ടം സംഘടിക്കുന്നതിനും ആളുകളെ പ​െങ്കടുപ്പിച്ച്​ ആരാധനാലയങ്ങളിൽ പ്രാർഥന നടത്തുന്നതിനും വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. കഴ​ിഞ്ഞയാഴ്​ച ഫോർട്ട്​കൊച്ചിയിൽ പ്രാർഥന സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - Lockdown Violation Case Against Pastor and Nine Persons -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.