കുന്നംകുളം: പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും ലോക്കർ കണ്ടെത്തിയ കേസ് വഴിത്തിരിവിൽ. 2014 ഒക്ടോബർ 11ന് കൈപ്പറമ്പിൽനിന്ന് കാണാതായ ലോക്കറാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൺസ്യൂമർ ഫെഡിെൻറ നീതി സ്റ്റോറുകളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിൽ നിന്നാണ് ഇത് മോഷണം പോയത്. മാനേജരുടെ ക്യാബിൻ പൊളിച്ചാണ് 2,96,000 രൂപ അടങ്ങിയ ലോക്കർ കവർന്നത്. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് അന്വേഷണം വഴിമുട്ടുകയായിരുന്നു.
ഇതിനിടെയാണ് ഞായറാഴ്ച പെലക്കാട്ടുപയ്യൂർ പൊറത്തൂർ തോമസിെൻറ പറമ്പിലെ കിണറ്റിൽനിന്ന് മണ്ണടുക്കുന്നതിനിടെ ലോക്കർ കണ്ടെത്തിയത്. കലക്ഷൻ തുകയായ 1000 രൂപയുടെ 248 നോട്ടും 500 രൂപയുടെ 93 നോട്ടും 100 രൂപയുടെ 15 നോട്ടുകളുമാണ് നഷ്ടപ്പെട്ടത്. മോഷ്ടിച്ച ലോക്കർ തുറക്കാൻ കഴിയാതെ വന്നതോടെ വഴിയിൽ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു.
പ്രതികളെ കണ്ടെത്തുന്നതിനായി കുന്നംകുളം അസി. പൊലീസ് കമ്മിഷണർ ടി.എസ്. സിനോജിെൻറ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപവത്കരിച്ചു. കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, സി.പി.ഒമാരായ സുമേഷ്, മെൽവിൻ, വൈശാഖ്, അഭിലാഷ്, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.