ലോക്കപ്പിൽ സെൽഫിയെടുത്ത സംഭവം: പൊലീസുകാർക്കെതിരെ അന്വേഷണം

തൃശൂർ: ലോക്കപ്പിൽ പഴംപൊരി കടിച്ചുപിടിച്ച്​ പ്രതി സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷനിലെ മൂന്ന്​ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സ്​റ്റേഷനിൽ ജി.ഡി ചുമതലയുണ്ടായിരുന്ന നന്ദകുമാർ, സി.പി.ഒ ശിവരാജ്, വനിത സി.പി.ഒ ഷീജ എന്നിവർക്കെതിരെയാണ് കമീഷണർ രാഹുൽ ആർ. നായർ അന്വേഷണത്തിന്  ഉത്തരവിട്ടത്. 

പ്രതിയുടെ ഫോൺ പിടിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന്​ കണ്ടെത്തിയതി​​​​െൻറ അടിസ്​ഥാനത്തിലാണ്​ അന്വേഷണം. മൂന്നുപേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയതിന് കസ്​റ്റഡിയിലെടുത്ത യുവാവാണ് ലോക്കപ്പിൽ സെൽഫിയെടുത്തത്. ഇത് സുഹൃത്തിനെ വിളിച്ചുവരുത്തി കാണിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.
 

Tags:    
News Summary - lockup selfie in guruvayoor -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.