ലോക കേരളസഭ: സൗദിയിലെ മേഖലാ സമ്മേളനം ആശങ്കയിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സൗ​ദി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​നം ആ​ശ​ങ്ക​യി​ൽ. ഒ​ക്​​ടോ​ബ​ർ 19ന്​ ​റി​യാ​ദി​ലും 20ന്​ ​ദ​മ്മാ​മി​ലും 21ന്​ ​ജി​ദ്ദ​യി​ലു​മാ​യി​യി​രു​ന്നു പ​രി​പാ​ടി.

യാ​ത്ര​ക്ക്​ അ​നു​മ​തി തേ​ടി സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. മു​മ്പ്​​ നടന്ന മേ​ഖ​ലാ സ​മ്മേ​ള​നങ്ങളിൽ പ​ങ്കെടുക്കാൻ ഒ​രു​മാ​സം മു​മ്പേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൗ​ദി സ​ർ​ക്കാ​റി​ന്റെ മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ്​ വി​വ​രം. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും 17നാ​ണ്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​നി അ​നു​മ​തി ല​ഭി​ച്ചാ​ലും ത​യാ​റെ​ടു​പ്പി​ന്​ ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ക്കി​ല്ല എ​ന്നാ​ണ്​ നോ​ർ​ക്ക​യു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Lok Kerala Sabha: Concerned about regional conference in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.