ലോക്​നാഥ്​ ബെഹ്​റക്കെതിരായ ഹരജി വിജിലൻസ്​ കോടതി തളളി

തിരുവനന്തപുരം: : പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിൻറടിക്ക​ണമെന്ന ഉത്തരവിൽ  ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ ഹരജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളി. പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറമാക്കാൻ പ്രത്യേക കമ്പനിയുടെ പെയിന്‍റ് വാങ്ങണമെന്ന് നിർദേശിച്ചിറക്കിയ സർക്കുലറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. 

പൊലീസ് സ്റ്റേഷനുകൾക്ക് ഒരു കമ്പനിയുടെ പെയിൻറ്​ അല്ല നിർദേശിച്ചതെന്നും ​കളർ കോഡാണ് നിർദേശിച്ചതെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നിറം തിരിച്ചറിയുന്നതിനും മാറാതിരിക്കുന്നതിനും വേണ്ടിയാണ്​ പെയിൻറ്​ കോഡിനൊപ്പം കമ്പനിയുടെ പേര് ഉൾപ്പെടുത്തിയതെന്നും ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തരവിലില്ലെന്നും വിജിലൻസ്​ കോടതിയിൽ വ്യക്തമാക്കിയിരുന്നു.  ഉത്തരവിനെതിരെ ​കേസെടു​ക്കേണ്ട സാഹചര്യമില്ലെന്നും അതിനാൽ  ഹർജി നിലനിൽക്കില്ലെന്നും വിജിലൻസ് അറിയിച്ചു. 

എല്ലാം സ്റ്റേഷനുകളിലും ഡ്യുലക്സ് കമ്പനിയുടെ പെയിൻറ്​ അടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി. എന്നാൽ ഉത്തരവ്​ നടപ്പാക്കിയ തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പൊലീസ്​ സ്​റ്റേഷനുകളിൽ ഉത്തരവിൽ പറയുന്ന കളർ കോഡിലുള്ള ഏഷ്യൻ പെയിൻറ്​ കമ്പനിയുടെ നിറമാണ്​ അടിച്ചതെന്നും വിജിലൻസ്​ കോടതിയെ അറിയിച്ചു. 

സംസ്ഥാനത്തെ 420 ഓളം വരുന്ന പൊലീസ് സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ ഒരേ നിറമുള്ള പെയിന്‍റ് അടിക്കാനാണ് ബെഹ്റ ഉത്തരവിറക്കിയത്. ടെൻഡർ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്‍റ് വാങ്ങാൻ നിർദ്ദേശിച്ച ഡി.ജി.പിയുടെ നടപടി അഴിമതിയാണെന്ന്​ ആരോപിച്ച്​ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് കോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - Lokanath Behera - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.