ഷാഹിദ കമാലിന് ലോകായുക്തയുടെ അനുകൂല വിധി; പരാതിക്കാരിക്ക് അന്വേഷണ ഏജൻസികളെ സമീപിക്കാം

തിരുവനന്തപുരം: വി​ദ്യാ​ഭ്യാ​സ യോഗ്യതകൾ വ്യാജമാണെന്ന ആരോപണത്തിൽ വനിത കമീഷൻ അം​ഗം ഷാഹിദ കമലിന് അനുകൂലമായി ലോകായുക്ത വിധി. ഷാഹിദ കമാലിന് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത വിധിച്ചു. രണ്ട് കാര്യങ്ങളിലാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്.

തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഷാഹിദ കമാൽ രേഖപ്പെടുത്തിയ ബിരുദവും ബിരുദാനന്തബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് പരാതിക്കാരി ആരോപിച്ചത്. ഈ പരാതിയിൽ വിധി പറഞ്ഞ ലോകായുക്ത തെരഞ്ഞെടുപ്പ് കമീഷനിൽ കൊടുത്ത സത്യവാങ്മൂലം പരിശോധിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി. ഇത് പരിശോധിക്കണമെങ്കിൽ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കോടതികളെ പരാതിക്കാരി സമീപിക്കണമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

ബിരുദം വ്യാജമാണോ എന്ന് തെളിയിക്കാനുള്ള സംവിധാനം ലോകായുക്തക്കില്ല. അതിനാൽ പരാതിക്കാരിക്ക് അന്വേഷണ ഏജൻസികളായ വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കി. വി​ദ്യാ​ഭ്യാ​സ യോഗ്യതകൾ വ്യാ​ജമാണെന്ന പ​രാ​തി​യുമായി അ​ഖി​ല ഖാനാണ് ലോകായുക്തയെ സമീപിച്ചത്.

വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ളും ഷാ​ഹി​ദ ക​മാ​ൽ ലോ​കാ​യു​ക്ത മു​മ്പാ​കെ ഹാ​ജ​രാ​ക്കി‍യിരുന്നു. ബി.​കോം ബി​രു​ദം 2016ലും 2018​ൽ എം.​എ സൈ​ക്കോ​ള​ജി​യും അ​ണ്ണാ​മ​ലൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന്​ പാ​സാ​യ മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഖ​സാ​കി​സ്​​താ​നി​ൽ​ നി​ന്ന്​ ല​ഭി​ച്ച പി​എ​ച്ച്.​ഡി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ്​ ഹാ​ജ​രാ​ക്കി​യിരുന്നത്.

തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ചാനൽ ചർച്ചക്കിടെയാണ് ഷാഹിദ‍യുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാ‍സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു ആരോപണം. ഷാഹിദക്ക് വിയറ്റ്നാം സർവകലാശാലയിൽ നിന്നു പി.എച്ച്.ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ്. ദേവരാജന് സാമൂഹികനീതി വകുപ്പി ൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

Tags:    
News Summary - Lokayukta verdict in favor of Shahida Kamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.