ഷാഹിദ കമാലിന് ലോകായുക്തയുടെ അനുകൂല വിധി; പരാതിക്കാരിക്ക് അന്വേഷണ ഏജൻസികളെ സമീപിക്കാം
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതകൾ വ്യാജമാണെന്ന ആരോപണത്തിൽ വനിത കമീഷൻ അംഗം ഷാഹിദ കമലിന് അനുകൂലമായി ലോകായുക്ത വിധി. ഷാഹിദ കമാലിന് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത വിധിച്ചു. രണ്ട് കാര്യങ്ങളിലാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഷാഹിദ കമാൽ രേഖപ്പെടുത്തിയ ബിരുദവും ബിരുദാനന്തബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് പരാതിക്കാരി ആരോപിച്ചത്. ഈ പരാതിയിൽ വിധി പറഞ്ഞ ലോകായുക്ത തെരഞ്ഞെടുപ്പ് കമീഷനിൽ കൊടുത്ത സത്യവാങ്മൂലം പരിശോധിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി. ഇത് പരിശോധിക്കണമെങ്കിൽ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കോടതികളെ പരാതിക്കാരി സമീപിക്കണമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
ബിരുദം വ്യാജമാണോ എന്ന് തെളിയിക്കാനുള്ള സംവിധാനം ലോകായുക്തക്കില്ല. അതിനാൽ പരാതിക്കാരിക്ക് അന്വേഷണ ഏജൻസികളായ വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത വിധിയിൽ വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യതകൾ വ്യാജമാണെന്ന പരാതിയുമായി അഖില ഖാനാണ് ലോകായുക്തയെ സമീപിച്ചത്.
വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഷാഹിദ കമാൽ ലോകായുക്ത മുമ്പാകെ ഹാജരാക്കിയിരുന്നു. ബി.കോം ബിരുദം 2016ലും 2018ൽ എം.എ സൈക്കോളജിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് പാസായ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഖസാകിസ്താനിൽ നിന്ന് ലഭിച്ച പിഎച്ച്.ഡി സർട്ടിഫിക്കറ്റുമാണ് ഹാജരാക്കിയിരുന്നത്.
വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഷാഹിദ കമാൽ ലോകായുക്ത മുമ്പാകെ ഹാജരാക്കിയിരുന്നു. ബി.കോം ബിരുദം 2016ലും 2018ൽ എം.എ സൈക്കോളജിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് പാസായ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഖസാകിസ്താനിൽ നിന്ന് ലഭിച്ച പിഎച്ച്.ഡി സർട്ടിഫിക്കറ്റുമാണ് ഹാജരാക്കിയിരുന്നത്.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ചാനൽ ചർച്ചക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ഷാഹിദ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു ആരോപണം. ഷാഹിദക്ക് വിയറ്റ്നാം സർവകലാശാലയിൽ നിന്നു പി.എച്ച്.ഡി ലഭിച്ചെന്നായിരുന്നു തൃക്കാക്കര സ്വദേശി എസ്. ദേവരാജന് സാമൂഹികനീതി വകുപ്പി ൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.