ഫൈസൽ ഫരീദിനായി കസ്റ്റംസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഫൈസലിനെ ഇന്‍റർ പോളിന്‍റെ സഹായത്തോടെ പിടികൂടാനാണ് നീക്കം. ഫൈസൽ ഫരീദിനായി ഇന്‍റർപോൾ നേരത്തേ ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, കേസിലെ ഗൂഡാലോചന തെളിയിക്കാൻ സഹായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എക്ക് ലഭിച്ചതായാണ് സൂചന. കെ.ടി റമീസിനെതിരെ കൂടുതൽ തെളിവുകള്‍ എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസിലെ ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ പൊതുഭരണ വകുപ്പിൽ നിന്ന് വാങ്ങിയേക്കും. ദൃശ്യങ്ങൾ കൈമാറുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. അതിനിടെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിക്കും.

Tags:    
News Summary - Lookout notice for Faisal fareed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.