താമരശ്ശേരി ചുരത്തിൽ ചരക്കുലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വൈകിട്ട് 5.15ഓടെയാണ് അപകടമുണ്ടായത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് കാര്യമായി പരിക്കില്ല.

അപകടത്തെ തുടർന്ന് ചുരത്തിൽ ചെറിയ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.

Tags:    
News Summary - lorry accident at thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.