ദേ​ശീ​യ​പാ​ത വ​ട്ട​പ്പാ​റ താ​ഴെ ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും

ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു

വ​ളാ​ഞ്ചേ​രി: ച​ര​ക്ക് ലോ​റി കാ​റി​ന് പി​ന്നി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്കും ബ​സി​നു​മി​ട​യി​ൽ​പ്പെ​ട്ട കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത 66 വ​ട്ട​പ്പാ​റ താ​ഴെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി തൊ​ട്ടു​മു​മ്പി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നു​പി​ന്നി​ൽ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ തൊ​ട്ടു മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​റ​കി​ലും മു​ന്നി​ലും ത​ക​ർ​ന്ന കാ​ർ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വേ​ങ്ങ​ര​യി​ൽ നി​ന്ന് വെ​ണ്ട​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ. പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. 

Tags:    
News Summary - lorry- bus collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.