കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡ് നിലപാടിനെ വിമർശിച്ച് സഭയുടെ എറണാക ുളം- അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. സഭയുടെ നിലപാടിൽ വിശ്വാസികൾക്ക് ആശങ്കയുണ്ട്. സഭാനിലപാട് മതസൗഹാർദ്ദ ം തകർക്കുമെന്നും മതരാഷ്ട്രീയത്തിൻെറ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര് യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യബുദ്ധിയാണെന്നും സത്യദീപം പറയുന്നു. എറണാകുളം-അതിരൂപത വൈദികസമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ് സിനഡിൻെറ നിലപാടുകളെ വിമർശിച്ചത്.
2010ൽ ഹൈകോടതി ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻ.ഐ.എ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സത്യദീപത്തിലെ ലേഖനത്തിൽ പറയുന്നു. പ്രണയത്തിൻെറ പേരിൽ മുസ്ലിം, ഹിന്ദു മതങ്ങളിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കണം. ഭേദഗതി നിയമത്തെ അനുകൂലിച്ച് പി.ഒ.സി ഡയറക്ടർ ജന്മഭൂമി ദിനപത്രത്തിൽ ലേഖനമെഴുതിയത് ഗൗരവതരമാണെന്നും സത്യദീപത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ് സൂസേപാക്യവും ലാറ്റിൻ കാത്തോലിക് സഭയും ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. എന്നാൽ മെത്രാൻ സിനഡിൽ കെ.സി.ബി.സിയുടെ ഭാഗത്തു നിന്ന് നിയമത്തിനെതിരെ കാര്യമായ എതിർപ്പുണ്ടായിട്ടില്ലെന്നും ഇത് തിരുത്താൻ തയാറാവണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം അതിരൂപത മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ചേർന്ന മെത്രാൻ സിനഡിലാണ് ലൗ ജിഹാദ് സംബന്ധിച്ച് വിലയിരുത്തൽ വന്നത്. ലൗ ജിഹാദ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുവെന്നും മതപരിവർത്തനം ലക്ഷ്യമാക്കി ക്രിസ്ത്യൻ മതത്തിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്ത് മതം മാറ്റം നടത്തുന്നുവെന്ന ആരോപണമാണ് സിനഡിൽ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.