ലൗ ജിഹാദ്: ഉത്തരം പറയേണ്ടത് സർക്കാർ -മാനന്തവാടി ബിഷപ്

മാനന്തവാടി: ലൗ ജിഹാദ് വിഷയത്തിൽ ഉത്തരം പറയേണ്ടത് സർക്കാറാണെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷങ്ങളെ കുറിച്ച് വിവരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അ​ദ്ദേഹം.

തങ്ങളുടെ ആശങ്കകളും ചില കണക്കുകളും സർക്കാറിനുമുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അതുപോലെ മറ്റുള്ളവരും സമർപ്പിച്ചിട്ടുണ്ടാകും. അപ്പോൾ ആശങ്ക അകറ്റേണ്ടത് സർക്കാറാണ്. ഈ വിഷയത്തിൽ സമുദായ സ്പർധ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Love Jihad: The answer is Government - Mar Jose Porunnedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.