നിലമ്പൂര്‍: പ്രണയതീവ്രതക്ക് മുന്നില്‍ ജാതിയുടെ അതിര്‍വരമ്പുകള്‍ തകര്‍ന്നപ്പോള്‍ ജീവിതപാതയില്‍ അവരൊന്നായി. ഉള്‍വനത്തില്‍ കഴിയുന്ന ചോലനായ്ക്ക വിഭാഗത്തില്‍പെട്ട സുനു കൃഷ്ണയും (19) നായര്‍ സമുദായാംഗമായ ഗിരീഷുമാണ് (24) ക്രിസ്മസ് നാളില്‍ വിവാഹിതരായത്. എടക്കര ചാത്തംമുണ്ട ഗിരീഷ് ഭവനില്‍ ചന്ദ്രശേഖരന്‍-ദേവകി ദമ്പതികളുടെ മകനാണ് ഗിരീഷ്. കരുളായി മാഞ്ചീരി കോളനിയിലെ ചെല്ലന്‍-വിജയ ദമ്പതികളുടെ മകളാണ് സുനു. ഗിരീഷിന്‍െറ വീട്ടിലായിരുന്നു വിവാഹചടങ്ങ്.
എടക്കരയിലെ ക്ഷേത്രത്തില്‍ രാവിലെ എട്ടിന് താലികെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഈ സമയത്ത് കാടിറങ്ങി വധുവിനും കുടുംബത്തിനും ക്ഷേത്രത്തിലത്തൊന്‍ സാധിക്കില്ളെന്ന് വന്നതോടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ വെച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. രോഗിയായ ബന്ധുവിനൊപ്പം ആശുപത്രിയിലത്തെിയ സുനുവും സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലത്തെിയ ഗിരീഷും പരസ്പരം പരിചയപ്പെടുകയായിരുന്നു. ആദ്യകാഴ്ചയില്‍തന്നെ തോന്നിയ പ്രണയം പിന്നീട് ഫോണ്‍ബന്ധം വഴി വളര്‍ന്നു.
ഒരു വര്‍ഷത്തിനുശേഷമാണ് ഗിരീഷ് കുടുംബത്തിന്‍െറ സമ്മതം ചോദിച്ചത്. ആദ്യം വിസമ്മതമറിയിച്ചെങ്കിലും പിന്നീട് അനുമതി ലഭിച്ചു. സുനുവിന് മൂന്ന് സഹോദരന്മാരുണ്ട്. ആരും വിവാഹിതരായിട്ടില്ല. സഹോദരിയുടെ വിവാഹം നാട്ടില്‍ നടന്നപ്പോള്‍ കാട്ടില്‍ ഇവര്‍ പൂജയും നൃത്തവുമായി ആഘോഷം കെങ്കേമമാക്കി. മലദൈവങ്ങളെ ആരാധിക്കുന്ന ചോലനായ്ക്കരുടെ പ്രധാന ആഘോഷം വിവാഹമാണ്. നിലമ്പൂര്‍ വെളിയംതോട് ഇന്ദിരാഗാന്ധി മൊമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പത്താംതരം വരെ പഠിച്ച സുനു മാഞ്ചീരി കോളനിയിലെ പട്ടികജാതി പ്രമോട്ടറാണ്. പത്താംതരം കഴിഞ്ഞ ഗിരീഷ് ഫര്‍ണിച്ചര്‍ ജോലിക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.