തിരുവനന്തപുരം: കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരും. അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റും രണ്ടു ദിവസം ശക്തമായി തുടരും.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്നത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: കനത്തമഴയെ തുടർന്നു ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ഒമ്പത് ഡാമുകളിൽ ചുവപ്പ് അലർട്ട് നൽകി. മൂഴിയാർ (71.64 ശതമാനം), മാട്ടുപ്പെട്ടി (95.56), പൊന്മുടി (97.24), കല്ലാർകുട്ടി (98.48), ഇരട്ടയാർ (36.73), ലോവർപെരിയാർ (100), കുറ്റ്യാടി (97.76), ബാണാസുര സാഗർ (94.20) എന്നിവിടങ്ങളിലാണ് റെഡ് അലർട്ടുള്ളത്. ജലനിരപ്പ് 91 ശതമാനത്തിലെത്തിയ ജലവിഭവ വകുപ്പിന് കീഴിലുള്ള മീങ്കര ഡാമും റെഡ് അലർട്ടിലാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 58 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.