പാലക്കാട്: കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ പാചകവാതകം ടാങ്കറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ലോറി ഡ്രൈവർ മരിച്ചു. പുലർച്ചെ നാലരയോടെ കൊല്ലംകോട് ആണ് അപകടം നടന്നത്.
പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പാചകവാതകം കയറ്റി വന്ന ടാങ്കറും കോഴിക്കോട് നിന്നുള്ള സിമന്‍റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ലോറിയുടെ കാബിനിലേക്ക് പടർന്ന തീയിൽ നിന്ന് ഡ്രൈവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
പാചകവാതക ടാങ്കറിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.