കൊച്ചി: ആർത്തലക്കുന്ന നഗരജീവിതം പ്രകൃതിക്കും സമൂഹത്തിനും ഏൽപിക്കുന്ന ആഘാതത്തിന്‍റെ നേർസാക്ഷ്യമായി കോംഗോയിലെ പ്രശസ്‌തമായ ലുബുംബാഷി നഗരത്തിന്‍റെ കഥ ബിനാലെയിൽ. ബിനാലെയുടെ ഇക്കൊല്ലം നടന്ന ഏഴാംപതിപ്പിന്റെ പ്രമേയമായ ‘വിഷലിപ്‌ത നഗര’ (ToxiCity) ത്തിനാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലുബുംബാഷി നഗരാവസ്ഥയുടെ പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) മട്ടാഞ്ചേരി ടി.കെ.എം വെയർഹൗസിലെ ബിനാലെയിൽ ഒരുക്കിയിരിക്കുന്നത്.
വിവിധ ജീവിതതലങ്ങളെ അതിസങ്കീർണമായി ബാധിച്ച അവസ്ഥയെന്ന നിലക്ക് ‘ടോക്‌സിസിറ്റി’യെക്കുറിച്ച് നടത്തുന്ന അന്വേഷണമാണ് കോംഗോയിലെ സമകാല കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘പിച്ച’ ക്യുറേറ്റ് ചെയ്‌ത ഇൻസ്റ്റലേഷനിലൂടെ അവതരിപ്പിക്കുന്നത്.
ടോക്‌സിക്, സിറ്റി എന്നീ വാക്കുകൾ സംയോജിപ്പിച്ച് ‘ടോക്‌സി സിറ്റി’ പേര് നൽകിയത് അതിന്റെ ആശയം ഗൗരവത്തോടെ ശ്രദ്ധിക്കപ്പെടുന്നതിനാണെന്ന് ആവിഷ്‌കാരത്തിന്റെ സീനോഗ്രാഫറും പ്രൊഡക്ഷൻ മാനേജരുമായ ഐസക് സഹാനി ഡറ്റോ പറഞ്ഞു. കൊച്ചിക്കും സ്വയംവിലയിരുത്തലിന് കലാവിഷ്‌കാരം വാതിൽ തുറന്നിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.