ആഢംബര കപ്പല്‍ 'ക്ലാസിക് ഇംപീരിയൽ' പി. രാജീവ് സന്ദര്‍ശിച്ചു

കൊച്ചി : വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കേരളത്തിലെ ആദ്യത്തെ അനുഭവമാണിത്. പല ഘട്ടങ്ങളിലെ നിർമാണ പ്രവര്‍ത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയില്‍ സമര്‍പ്പണത്തോടെയാണ് കപ്പല്‍ നിർമാണം പുരോഗമിച്ചതെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബോട്ട് സർവീസ് മേഖലയില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വല്ലാര്‍പാടം സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് വരും ദിവസങ്ങളില്‍ നീറ്റിലിറങ്ങാന്‍ തയാറെടുക്കുന്ന 'ക്ലാസിക് ഇംപീരിയൽ' എന്ന ആഢംബര കപ്പല്‍. ഐ.ആ.ര്‍എസ് 185 ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍ നീളമുള്ള വെസല്‍ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുളള രാമന്‍ തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്‌ക്കെടുത്താണു നിഷിജിത്ത് നിര്‍മാണകേന്ദ്രം ഒരുക്കിയത്. നിഷിജിത്തിന്റേയും അന്‍പതോളം തൊഴിലാളികളുടേയും അധ്വാനത്തിന്റെ ഫലമായി യാത്രയക്കൊരുങ്ങുന്ന ഈ വെസല്‍ ഐ.ആ.ര്‍എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

മറൈന്‍ ഡ്രൈവില്‍ സ്വന്തമായി നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ജെട്ടിയില്‍ നിന്നാകും ക്ലാസിക് ഇംപീരിയൽ കടലിലേക്കുള്ള ഉല്ലാസയാത്രകള്‍ തുടങ്ങുക എന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരുമായി മറൈന്‍ ഡ്രൈവില്‍ നിന്നു പുറം കടലിലേക്കാണ് യാത്ര. 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഈ വെസലിനുണ്ട്.

2000 രൂപ ചാര്‍ജ് വരുന്ന ലഞ്ച് ക്രൂസിന് ഉദ്ഘാടന ഓഫറായി 1500 രൂപക്കു യാത്ര ചെയ്യാം. സണ്‍സെറ്റ് ക്രൂസിന് 3000 രൂപയാണ് ചാര്‍ജ്, ഉദ്ഘാടന ഓഫറായി ഇതിനും 2000 മതി. 30,000 വാട്‌സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും, ഡിജെ, മ്യൂസിക് ബാന്‍ഡ്, ഡാന്‍സ് ഉള്‍പ്പെടെയുള്ള ഉല്ലാസ പരിപാടികളും എസി, നോണ്‍ എസി ഭക്ഷണശാലയും ഫീ ഡിങ് റൂമും അടക്കമുള്ള സൗകര്യങ്ങള്‍ വെസിലിലുണ്ട്.

Tags:    
News Summary - Luxury ship 'Classic Imperial' p. Rajiv visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.