കൊച്ചി: വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈെൻറ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു എന്നതിെൻറ പേരിൽ എറണാകുളം മഹാരാജാസ് കോളജ് യൂനിയെൻറ മാഗസിനെതിരെ സംഘ് പരിവാർ. 'പട്ടട' എന്ന് പേരിട്ട 2018-19 വർഷത്തെ മാഗസിൻ കഴിഞ്ഞ ദിവസമാണ് കോളജിൽ പ്രകാശനം ചെയ്തത്.
കലക്ക് നേരെയുള്ള രാഷ്ട്രീയം വിഷയമാക്കിയാണ് മാഗസിൻ. 'നാടുകടത്തുന്നതിന് മുമ്പ്' എന്ന തലക്കെട്ടിൽ ചെയ്ത കവർ സ്റ്റോറിയുടെ ഫോട്ടോ സെഷനിൽ എം.എഫ്. ഹുസൈൻ വരച്ച ചിത്രം ഉപയോഗിച്ചിട്ടുണ്ട്. 'നിറത്തിലെ കലാപം' എന്നതാണ് ഫോട്ടോസെഷെൻറ തലക്കെട്ട്. മൈക്കലാഞ്ചലോ ജഡ്ജ്മെൻറ്, ലൈംഗികത, ഷാർലെ ആബ്ദോ മാഗസിനെ എതിർക്കുന്നത് എന്തിനെന്ന ചോദ്യം, പർദ എന്നിവയൊക്കെ ഫോട്ടോ ഫീച്ചറിൽ പ്രതീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് എഡിറ്റർ മുഹമ്മദ് യാസീൻ പറഞ്ഞു.
ഹിന്ദു ഐക്യവേദി കണയന്നൂർ താലൂക്ക് സമിതിയും കൊച്ചിൻ കോർപറേഷൻ സമിതിയും സംയുക്തമായാണ് കോളജിലേക്ക് മാർച്ച് നടത്തിയത്. മാഗസിനിലൂടെ ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്നും പാർലമെൻറിനെ ദേശീയ ടോയ്ലെറ്റായി വിശേഷിപ്പിെച്ചന്നും ഭാരവാഹികൾ ആരോപിച്ചു. അതേസമയം, മാഗസിനിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്ന് മഹാരാജാസ് കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നന്ദകുമാർ പറഞ്ഞു. സംഘ്പരിവാർ രാഷ്ട്രീയത്തിെൻറ അപകടം ഇതിൽ വിവരിക്കുന്നുണ്ട്. വർഗീയവാദത്തിനെതിരായ ലേഖനങ്ങളും ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.