വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു

ന്യൂഡൽഹി: ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു. അൽപം മുമ്പ് ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനാണ് എം.പി വീരേന്ദ്രകുമാർ രാജിക്കത്ത് കൈമാറിയത്. നേരത്തേ തന്നെ രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. 

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എം.പിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. വിമത വിഭാഗം ശരത് യാദവിനൊപ്പം നിൽക്കാനാണ് വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്. 

കേരളത്തിൽ ജെ.ഡി.യു ഏത് മുന്നണിയോടൊപ്പം നിൽക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് പറയുമെന്നാണ് വീരേന്ദ്രകുമാർ മാധ്യമപ്രവർത്തകർക്ക് നൽകിയ സൂചന.

Tags:    
News Summary - M P Veerendrakumar resigned from Rajyasabha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.