പൊതുവഴിയില്‍ മാലിന്യങ്ങള്‍ കണ്ടേക്കാം, തട്ടാതെ മാറിനടക്കുന്നതാണ് നല്ലത്: എം സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ എം.സ്വരാജ് എം.എല്‍എ. ശമ്പളം തരുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച്‌ പറഞ്ഞതാകാമെന്നും സ്വരാജ് വ്യക്തമാക്കി. പൊതുവഴിയില്‍ മനുഷ്യര്‍ മാത്രമല്ല നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് നല്ലതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

യു.എ.ഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് അര്‍ണാബ് വിവാദ പ്രസ്താവന നടത്തിയത്. താന്‍ കണ്ടതില്‍ വെച്ച്‌ ഇന്ത്യയിലെ എക്കാലത്തേയും നാണം കെട്ട ഒരുകൂട്ടം ആളുകളാണ് മലയാളികള്‍ എന്നായിരുന്നു പരമാര്‍ശം. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അര്‍ണാബ് പറഞ്ഞിരുന്നു.

എം.സ്വരാജിൻെറ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു പശു മനുഷ്യന്‍
മലയാളികള്‍ക്ക് മൊത്തത്തില്‍ വിശേഷണം നല്‍കിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്‌. പൊതുവഴിയാണ് , മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.

പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്ബളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച്‌ പറഞ്ഞതാവും.

 

Full View
Tags:    
News Summary - m swaraj against arnab goswami- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.