തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനിക്കെതിരെ രണ്ട് ദശാബ്ദത്തിലധികമായി തുടരുന്ന ഹീനവും നിന്ദ്യവുമായ ഭരണകൂട വേട്ടയാടൽ കേവലം ഒരു മഅ്ദനിയിൽ മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടം ഭീകരപ്രവർത്തനവും കുറ്റവാളിയുമായി മാറിയ വേളയിൽ നെറികേടിനെതിരെ പോരാടാനുള്ള പൗരെൻറ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്.
ഇഷ്ടമില്ലാത്തവരെ ജാമ്യമില്ലാതെ ജയിലിലടക്കാനുള്ള ഗൂഢതന്ത്രത്തിെൻറ വ്യക്തമായ തെളിവാണ് ഭീമ- കൊറേഗാവ് സംഭവം. കേന്ദ്ര ഏജൻസികൾ വേട്ടയാടി ജയിലിലടച്ച ബുദ്ധിജീവികൾക്കും സാംസ്കാരിക നായകർക്കുമെതിരെ അവരുടെ കമ്പ്യൂട്ടറുകളിൽ സൈബർ ഉപകരണങ്ങളിലൂടെ നിക്ഷേപിച്ച കൃത്രിമ തെളിവുകളാണ് ഉപയോഗിച്ചത്. തെളിവുകൾ ഭരണകൂടം കൃത്രിമമായി സൃഷ്ടിക്കുന്നതായ അന്താരാഷ്ട്ര ഏജൻസികളുടെ കണ്ടെത്തൽ രാജ്യത്തിനുതന്നെ മാനക്കേടാണ്.
ബാംഗ്ലൂർ സ്ഫോടനക്കേസിൽ മഅ്ദനിയെ പ്രതിചേർത്തതിന് അടിസ്ഥാനമില്ല. ഇതു ഭരണകൂടം നെയ്തെടുത്ത ഫേബ്രിക്കേറ്റഡ് കേസാണെന്ന് കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംസ്ഥാന ജനറൽ കൺവീനർ ഭാസുരേന്ദ്രബാബു അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ ഡോ.കെ.ടി. ജലീൽ, പി.ടി.എ. റഹീം, മുൻ മന്ത്രിമാരായ ഡോ. നീലലോഹിത ദാസൻ, വി. സുരേന്ദ്രൻ പിള്ള, സുപ്രീംകോടതി അഭിഭാഷകൻ മനോജ് സി. നായർ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, നദീർ കടയറ, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, ജലീൽ പുനലൂർ, വിതുര രാജൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.