സ്ഥലം നൽകിയാൽ നാട്ടികയിൽ 50 കുടുംബങ്ങൾക്ക് ഫ്ലാറ്റ്​ –യൂസഫലി

തൃ​പ്ര​യാ​ർ: സ്ഥ​ലം ന​ൽ​കി​യാ​ൽ നാ​ട്ടി​ക​യി​ൽ വീ​ടി​ല്ലാ​ത്ത 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ഫ്ലാ​റ്റ് സ​മു​ച്ച​യ​വ ും ബീ​ച്ചി​ൽ 90 ദി​വ​സം കൊ​ണ്ട് കു​ട്ടി​ക​ൾ​ക്ക്​ പാ​ർ​ക്കും നി​ർ​മി​ച്ച്​ ന​ൽ​കു​മെ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി.

നാ​ട്ടി​ക ഗ്രാ​മ പ​ഞ്ചാ​യ​ത്തും ആ​സൂ​ത്ര​ണ സ​മി​തി​യും സം​ഘ​ടി​പ്പി​ച്ച ക്ഷേ​മ​വി​ക​സ​ന ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു യൂ​സ​ഫ​ലി. പ​ഞ്ചാ​യ​ത്ത്​ ഗു​ണ​ഭോ​ക്​​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത്​ സ്ഥ​ലം ന​ൽ​​കി​യാ​ൽ ത​​െൻറ സം​തൃ​പ്തി​ക്കു​ത​കു​ന്ന മ​നോ​ഹ​ര​മാ​യ പാ​ർ​പ്പി​ട സ​മു​ച്ച​യം നി​ർ​മി​ച്ച് താ​ക്കോ​ൽ കൈ​മാ​റാ​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, ഗീ​ത​ഗോ​പി എം.​എ​ൽ.​എ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ പു​ളി​ക്ക​ൽ, നൂ​ർ​ദ്ദീ​ൻ​ഷാ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ. വ​ർ​ഗീ​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ആ​ർ. പ്രീ​ത, ആ​ർ.​എ​ച്ച്. നി​നി​ത, ഡോ. ​എം.​ആ​ർ. രാ​ഖി, പി.​കെ. ഷീ​ന​ത്ത്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Tags:    
News Summary - ma yousuf ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.