സി.പി.എം മാതൃകയെന്ന് സരിൻ

പാലക്കാട്: സിവിൽ സർവിസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് താനെന്ന് കോൺഗ്രസ് നേതാവ് ഡോ. പി.സരിൻ. സി.പി.എം സ്ഥാനാർഥി നിർണയം നടത്തുന്നത് മാതൃകാപരമായ രീതിയിലാണ്. അതുകൊണ്ടാണ് കുറ്റിച്ചൂലിനെ നിർത്തിയാലും അവർ ജയിക്കുമെന്ന് പറയുന്നത്. അത് ആ സംവിധാനത്തിന്‍റെ കെട്ടുറപ്പാണ്. അതിനെ പരിഹസിക്കേണ്ട കാര്യമില്ലെന്നും സരിൻ പറഞ്ഞു. സി.പി.എമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന്, ആദ്യം കോൺഗ്രസിന്‍റെ സ്ഥാനാർഥിത്വം ഉറയ്ക്കട്ടെ എന്നായിരുന്നു മറുപടി

ുകെ.പി.സി.സി മീഡിയ വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് താന്‍ പുറത്തുപോയിട്ടില്ല. അങ്ങനെ ‘ലെഫ്റ്റ്’ അടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. ഇൻസ്റ്റഗ്രാമിൽ റീലുണ്ടാക്കി പ്രചരിപ്പിക്കുന്നതല്ല പൊതുപ്രവർത്തനം. തന്‍റെ തുറന്നുപറച്ചിൽ കൊണ്ട് ബി.ജെ.പിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് വരുത്തിവെക്കില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - sarin say that cpm is a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.