യൂസുഫലിയുടെ കാരുണ്യസ്​പർശം വീണ്ടും; പ്രതിസന്ധിക്കിടയിലും ഓണത്തിന്‌ നേരത്തേ ശമ്പളം നൽകും

കൊച്ചി: കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധിക്കിടയിലും ഓണത്തിന് നേരത്തെ ശമ്പളം നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി. 31ന് തിരുവോണമായതിനാല്‍ 29ന് തന്നെ ശമ്പളം നല്‍കാനാണ്‌ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയില്‍ എല്ലാവരും വിഷമത്തിലാണ്. എന്റെ ബിസിനസ് 50 ശതമാനം ആണ്. എങ്കിലും 53000ത്തോളം ജീവനക്കാര്‍ക്ക് ശമ്പളം കുറച്ചിട്ടില്ല; മാത്രമല്ല ശമ്പളം സമയത്ത് തന്നെ നല്‍കും.
കൊടുക്കാന്‍ പൈസയില്ലെങ്കില്‍ ബാങ്കില്‍നിന്ന് കടമെടുത്തെങ്കിലും ശമ്പളം കൊടുക്കണം. കാരണം, അവര്‍ നല്ല സമയത്ത് നമ്മുടെ കൂടെ നിന്നവരാണ്. അതുകൊണ്ട് ഈ ബുദ്ധിമുട്ട് സമയത്ത് അവരുടെ ശമ്പളം എടുക്കരുത് -അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഈ സമയത്ത് ജീവനക്കാരെ സഹായിച്ചിട്ടില്ലെങ്കില്‍ അത് അവര്‍ക്കും എനിക്കും മാനസികമായി പ്രയാസമുണ്ടാക്കും. കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ആരോടും ചോദിക്കാം, ഇതുവരെ ശമ്പളം ഒരു രൂപ പോലും കുറച്ചിട്ടില്ല. ബുദ്ധിമുട്ടുള്ള സമയത്ത് ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്‌ എന്റെ പോളിസി -യൂസുഫലി വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.