തൃപ്രയാർ വൈ മാളിന്റെ ഉദ്ഘാടന വേളയിൽ പ്രദേശത്തെ ആരാധനാലയങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ച സാമ്പത്തിക സഹായം എം.എ. യൂസഫലിയുടെ സെക്രട്ടറി ഇ.എ ഹാരിസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് കൈമാറുന്നു

ആരാധനാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം കൈമാറി എം.എ. യൂസഫലി; ഇതുവരെ നല്‍കിയത് ഒരു കോടി

തൃപ്രയാര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വൈ മാൾ ഉദ്ഘാടന വേളയില്‍ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി. 2018ല്‍ വൈ മാളിന്റെ ഉദ്ഘാടന വേളയിലാണ് എം.എ. യൂസഫലി തന്റെ ഗ്രാമത്തിലെ ആരാധനാലയങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ആദ്യത്തെ സഹായം കൈമാറിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി നല്‍കാന്‍ സാധിക്കാതിരുന്ന സഹായമാണ് ഇപ്പോള്‍ കൈമാറിയത്. ഇതുപ്രകാരം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കി. കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ വി.എൻ. സ്വപ്ന, തൃപ്രയാർ ദേവസ്വം മാനേജര്‍ വി.ആർ. രമ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ശ്രീരാമ ക്ഷേത്രത്തിൽ എത്തുന്ന ഭക്തര്‍ക്കുള്ള അന്നദാനത്തിന് തുക ചിലവഴിക്കുമെന്ന് ദേവസ്വം അറിയിച്ചു.


തൃപ്രയാര്‍ സെന്റ് ജൂഡ് ദേവാലയത്തിനുവേണ്ടി വലപ്പാട് സെൻറ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ബാബു അപ്പാടൻ, ചർച്ച് പി.ആർ.ഒ. ഷാജി ചാലിശ്ശേരി, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തെ പ്രതിനീധികരിച്ച് ഭാരവാഹികളായ യു.എ. രാജൻ, ടി.ജി. സുകുമാരാൻ എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.

ലുലു ഗ്രൂപ്പിനു വേണ്ടി ചെയർമാൻ എം.എ യൂസഫലിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലുഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

Tags:    
News Summary - MA yusuff ali handed over financial assistance to places of worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.