ഫാഷിസത്തിനെതിരായ പ്രതിരോധം പ്രചാരണങ്ങളിൽ പ്രതിഫലിക്കുന്നില്ല -മഅ്​ദനി

ബംഗളൂരു: എൽ.ഡി.എഫി​​െൻറയും യു.ഡി.എഫി​​െൻറയും ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം ലോക്​സഭ തെരഞ്ഞെടുപ്പിൽ ഫാഷിസത്തിനെതിരായ പ്രചാരണങ്ങൾ കാര്യമായി പ്രതിഫലിക്കുന്നില്ലെന്ന്​ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി പറഞ്ഞു. മുന്നണികൾക്കകത്തെ ചേരിപ്പോരും സീറ്റ്​ തർക്കവുമാണ്​ ഇപ്പോൾ പ്രചാരണവിഷയം.

മുഖ്യശത്രുവായ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ആത്​മാർഥയുണ്ടായിരു​െന്നങ്കിൽ ബി.ജെ.പിക്ക്​ നേരിയ സാധ്യതയെങ്കിലും നിലനിൽക്കുന്ന മണ്ഡലങ്ങളിൽ കർണാടകയിലേതുപോലെ പരസ്​പര ധാരണയാവാമായിരുന്നു. പി.ഡി.പിയുടെ സ്​ഥാനാർഥിത്വം ഫാഷിസത്തിനെതിരായ ഇലയനക്കമാണെന്നും വിജയപരാജയങ്ങളേക്കാൾ ഫാഷിസത്തെ കുറിച്ച്​ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മഅ്​ദനി പറഞ്ഞു. ബംഗളൂരുവിലെ വസതിയിൽ ‘മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ദലിത്​-ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി ഫാഷിസത്തിനെതിരെ ശക്തമായ ​ൈശലിയിൽ സംസാരിച്ചുവെന്നതി​​െൻറ പേരിലാണ്​ രണ്ടു പതിറ്റാണ്ടായി എന്നെ വേട്ടയാടുന്നത്​. ഞാൻ ബ്രാൻഡ്​ ചെയ്യപ്പെട്ടതും ആ പ്രസംഗങ്ങളുടെ പേരിലാണ്​. രാഷ്​ട്രീയ വിമർശനങ്ങളാണിതെന്ന്​ ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും കോടതി എന്നെ വെറുതെവിട്ടു. അർഹമായ സഹായവും വഴിവിട്ട സഹായവും അന്ന്​ ഇടത്​-വലത്​ സർക്കാറുകളിൽനിന്ന്​ ലഭിച്ചിട്ടില്ല. ഞാൻ പ്രസംഗിച്ചതി​​െൻറ എത്രയോ മടങ്ങാണ്​ ഇന്ന്​ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരായ വേട്ട. രാജ്യസ്​നേഹം അവകാശപ്പെടുന്ന പലർക്കുമെതിരെ നിരവധി കേസുകളുണ്ടെങ്കിലും നടപടിയില്ല.

ഫാഷിസത്തിനെതിരെ ഇപ്പോൾ ശബ്​ദമുയർത്തുന്നവർ മു​േമ്പ തന്നെ ഇൗ ചെറുത്തുനിൽപ്പു നടത്തിയ കൊച്ചുകൊച്ചു തുരുത്തുകളെ അപ്രസക്​തമാക്കു​ന്നത്​ അംഗീകരിക്കാനാവില്ല​. കോൺഗ്രസി​​െൻറ പഴയകാലം അത്രപെ​െട്ടന്ന്​ മറക്കാനാവില്ല. ന്യൂനപക്ഷ^ പിന്നാക്ക^ ദലിത്​ വിഭാഗങ്ങളോടുള്ള ഇടതുപക്ഷ നിലപാട്​ പൂർണമായും സ്വീകാര്യമാണെന്നും എനിക്കഭിപ്രായമില്ല. എങ്കിലും പുതിയ രാഷ്​ട്രീയ സാഹചര്യത്തിൽ രാജ്യത്ത്​ കോൺഗ്രസ്​ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയാണ്​ പോംവഴി.

രാഹുൽഗാന്ധി വയനാട്ടിൽ വിജയിക്കണമെന്നാണ്​ ആഗ്രഹം. ആദിവാസികളുടെ ഉന്നമനത്തിനെങ്കിലും​ അത്​ വഴിവെക്ക​െട്ട. അതേസമയം, കേരളത്തിൽ ഇടതുപക്ഷത്തെ പാടെ അപ്രസക്​തമാക്കുന്ന തരത്തിൽ ഒരു സാഹചര്യം സൃഷ്​ടിക്കുന്നത്​ അപകടകരമാണ്​. ഇടതുപക്ഷ സംവിധാനം തകർന്നാൽ ആ സ്​ഥാനം ആരു കൈയടക്കുമെന്നത്​ വിശദീകരിക്കേണ്ടതില്ല’’^ അദ്ദേഹം ഒാർമപ്പെടുത്തി.

പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ്​ പി.ഡി.പി സ്​ഥാനാർഥികൾ മത്സരിക്കുന്നത്​. ഞങ്ങളുടെ സ്​ഥാനാർഥിത്വം ജയപരാജയങ്ങളെ നിർണയിക്കുമെങ്കിലും ബി.ജെ.പിക്ക്​ സഹായകരമാവില്ല. എല്ലാ മണ്ഡലങ്ങളിലും പ്രത്യക്ഷ നിലപാട്​ സ്വീകരിച്ചുകൊള്ളണമെന്നില്ല. ഒാരോ മണ്ഡലങ്ങളിലും അതത്​ സ്​ഥാനാർഥികളുടെ ഫാഷിസത്തിനെതിരായ മുൻകാല സമീപനങ്ങൾകൂടി പരിഗണിച്ചായിരിക്കും നിലപാടുകൾ സ്വീകരിക്കുകയെന്നും മഅ്​ദനി പറഞ്ഞു.

Tags:    
News Summary - Madani On Fascism - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.