ഫാഷിസത്തിനെതിരായ പ്രതിരോധം പ്രചാരണങ്ങളിൽ പ്രതിഫലിക്കുന്നില്ല -മഅ്ദനി
text_fieldsബംഗളൂരു: എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ ഫാഷിസത്തിനെതിരായ പ്രചാരണങ്ങൾ കാര്യമായി പ്രതിഫലിക്കുന്നില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പറഞ്ഞു. മുന്നണികൾക്കകത്തെ ചേരിപ്പോരും സീറ്റ് തർക്കവുമാണ് ഇപ്പോൾ പ്രചാരണവിഷയം.
മുഖ്യശത്രുവായ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ആത്മാർഥയുണ്ടായിരുെന്നങ്കിൽ ബി.ജെ.പിക്ക് നേരിയ സാധ്യതയെങ്കിലും നിലനിൽക്കുന്ന മണ്ഡലങ്ങളിൽ കർണാടകയിലേതുപോലെ പരസ്പര ധാരണയാവാമായിരുന്നു. പി.ഡി.പിയുടെ സ്ഥാനാർഥിത്വം ഫാഷിസത്തിനെതിരായ ഇലയനക്കമാണെന്നും വിജയപരാജയങ്ങളേക്കാൾ ഫാഷിസത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മഅ്ദനി പറഞ്ഞു. ബംഗളൂരുവിലെ വസതിയിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെ പറ്റി ഫാഷിസത്തിനെതിരെ ശക്തമായ ൈശലിയിൽ സംസാരിച്ചുവെന്നതിെൻറ പേരിലാണ് രണ്ടു പതിറ്റാണ്ടായി എന്നെ വേട്ടയാടുന്നത്. ഞാൻ ബ്രാൻഡ് ചെയ്യപ്പെട്ടതും ആ പ്രസംഗങ്ങളുടെ പേരിലാണ്. രാഷ്ട്രീയ വിമർശനങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും കോടതി എന്നെ വെറുതെവിട്ടു. അർഹമായ സഹായവും വഴിവിട്ട സഹായവും അന്ന് ഇടത്-വലത് സർക്കാറുകളിൽനിന്ന് ലഭിച്ചിട്ടില്ല. ഞാൻ പ്രസംഗിച്ചതിെൻറ എത്രയോ മടങ്ങാണ് ഇന്ന് ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരായ വേട്ട. രാജ്യസ്നേഹം അവകാശപ്പെടുന്ന പലർക്കുമെതിരെ നിരവധി കേസുകളുണ്ടെങ്കിലും നടപടിയില്ല.
ഫാഷിസത്തിനെതിരെ ഇപ്പോൾ ശബ്ദമുയർത്തുന്നവർ മുേമ്പ തന്നെ ഇൗ ചെറുത്തുനിൽപ്പു നടത്തിയ കൊച്ചുകൊച്ചു തുരുത്തുകളെ അപ്രസക്തമാക്കുന്നത് അംഗീകരിക്കാനാവില്ല. കോൺഗ്രസിെൻറ പഴയകാലം അത്രപെെട്ടന്ന് മറക്കാനാവില്ല. ന്യൂനപക്ഷ^ പിന്നാക്ക^ ദലിത് വിഭാഗങ്ങളോടുള്ള ഇടതുപക്ഷ നിലപാട് പൂർണമായും സ്വീകാര്യമാണെന്നും എനിക്കഭിപ്രായമില്ല. എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയാണ് പോംവഴി.
രാഹുൽഗാന്ധി വയനാട്ടിൽ വിജയിക്കണമെന്നാണ് ആഗ്രഹം. ആദിവാസികളുടെ ഉന്നമനത്തിനെങ്കിലും അത് വഴിവെക്കെട്ട. അതേസമയം, കേരളത്തിൽ ഇടതുപക്ഷത്തെ പാടെ അപ്രസക്തമാക്കുന്ന തരത്തിൽ ഒരു സാഹചര്യം സൃഷ്ടിക്കുന്നത് അപകടകരമാണ്. ഇടതുപക്ഷ സംവിധാനം തകർന്നാൽ ആ സ്ഥാനം ആരു കൈയടക്കുമെന്നത് വിശദീകരിക്കേണ്ടതില്ല’’^ അദ്ദേഹം ഒാർമപ്പെടുത്തി.
പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് പി.ഡി.പി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ഞങ്ങളുടെ സ്ഥാനാർഥിത്വം ജയപരാജയങ്ങളെ നിർണയിക്കുമെങ്കിലും ബി.ജെ.പിക്ക് സഹായകരമാവില്ല. എല്ലാ മണ്ഡലങ്ങളിലും പ്രത്യക്ഷ നിലപാട് സ്വീകരിച്ചുകൊള്ളണമെന്നില്ല. ഒാരോ മണ്ഡലങ്ങളിലും അതത് സ്ഥാനാർഥികളുടെ ഫാഷിസത്തിനെതിരായ മുൻകാല സമീപനങ്ങൾകൂടി പരിഗണിച്ചായിരിക്കും നിലപാടുകൾ സ്വീകരിക്കുകയെന്നും മഅ്ദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.