കൊച്ചി: മഅ്ദനിയുടെ ആരോഗ്യനിലയെപ്പറ്റി പരിശോധിക്കുന്നതിന് സർക്കാർ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും കേരളത്തിന്റേതായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കണമെന്നും പി.ഡി.പി ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മന്ത്രി വീണ ജോർജിനെ കണ്ടപ്പോൾ മഅദ്നി കേരളത്തിൽ ഉണ്ടോയെന്നായിരുന്നു പ്രതികരണം. ഇത് മഅ്ദനിയുടെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും വേദന ഉളവാക്കിയെന്നും നിസാർ മേത്തർ പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ അനുമതി ലഭിച്ച് കേരളത്തിലേക്ക് എത്തിയ അബ്ദുന്നാസിർ മഅ്ദനിക്ക് കൊച്ചിയിൽ എത്തിയപ്പോൾ സുഖമില്ലാതായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഈ ആവശ്യവുമായി ആരോഗ്യമന്ത്രിയെ സമീപിച്ചപ്പോഴാണ് കേരളത്തിലുണ്ടോയെന്ന ചോദ്യം.
എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅ്ദനി
എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തിനെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ കഴിയുന്നത്.
ഞാനിതിനെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത്. എന്നാൽ, ഒരു പാട് സാധുക്കൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണുളളത്. ഓരോളോട് വിരോധം തോന്നിയാൽ കേസിൽ കുടുക്കുക എന്ന സാഹചര്യമാണുള്ളത്. എനിക്കെതിരെരായ കേസ് എത്ര നീണ്ടികൊണ്ടുപോയാലും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്ന കേസായിരുന്നു. അതിപ്പോൾ 14 വർഷമായി. ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ കേസിന്റെ പോക്ക് നോക്കിയാൽ ഇനിയും വർഷങ്ങളെടുക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ കേസ് കള്ളക്കേസാണെന്ന്. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാർത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു.
കർണാടകയിലെ ഭരണമാറ്റം കേരളത്തിലേക്കുള്ള യാത്രക്ക് സഹായിച്ചോ എന്ന ചോദ്യത്തിന്, സഹായം എന്ന് പറയാനാവില്ല, ദ്രോഹിച്ചില്ലെന്ന് പറയാമെന്ന് മഅ്ദിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.