Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി വീണ ജോർജിനെ...

മന്ത്രി വീണ ജോർജിനെ കണ്ടപ്പോൾ മഅദ്​നി കേരളത്തിൽ ഉണ്ടോയെന്നായിരുന്നു പ്രതികരണമെന്ന് പി.ഡി.പി; ഇത് വേദനിപ്പിച്ചു

text_fields
bookmark_border
മന്ത്രി വീണ ജോർജിനെ കണ്ടപ്പോൾ മഅദ്​നി കേരളത്തിൽ  ഉണ്ടോയെന്നായിരുന്നു പ്രതികരണമെന്ന് പി.ഡി.പി; ഇത് വേദനിപ്പിച്ചു
cancel

കൊച്ചി: മഅ്​ദനിയുടെ ആരോഗ്യനിലയെപ്പറ്റി പരിശോധിക്കുന്നതിന് സർക്കാർ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും കേരളത്തിന്റേതായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കണമെന്നും പി.ഡി.പി ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ മന്ത്രി വീണ ജോർജിനെ കണ്ടപ്പോൾ മഅദ്​നി കേരളത്തിൽ ഉണ്ടോയെന്നായിരുന്നു പ്രതികരണം. ഇത്​ മഅ്​ദനിയുടെ കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും വേദന ഉളവാക്കിയെന്നും നിസാർ മേത്തർ പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ അനുമതി ലഭിച്ച് കേരളത്തിലേക്ക് എത്തിയ അബ്‌ദുന്നാസിർ മഅ്​ദനിക്ക് കൊച്ചിയിൽ എത്തിയപ്പോൾ സുഖമില്ലാതായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്​. ഈ ആവശ്യവുമായി ആരോഗ്യമന്ത്രിയെ സമീപിച്ചപ്പോഴാണ് കേരളത്തിലുണ്ടോയെന്ന ചോദ്യം.

എല്ലാറ്റിനെയും സ്​പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅ്ദനി

എല്ലാറ്റിനെയും സ്​പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തി​നെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

ഞാനിതിനെ സ്​പോർട്സ്മാൻ സ്പിരി​റ്റോടെയാണ് കാണുന്നത്. എന്നാൽ, ഒരു പാട് സാധുക്കൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരു​ടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണുളളത്. ഓരോളോട് വിരോധം തോന്നിയാൽ കേസിൽ കുടുക്കുക എന്ന സാഹചര്യമാണുള്ളത്. എനിക്കെതിരെരായ​ കേസ് എത്ര നീണ്ടി​കൊണ്ടുപോയാലും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്ന കേസായിരുന്നു. അതിപ്പോൾ 14 വർഷമായി. ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ കേസിന്റെ പോക്ക് നോക്കിയാൽ ഇനിയും വർഷങ്ങ​​ളെടുക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ ​കേസ് കള്ളക്കേസാ​ണെന്ന്. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാർത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു.

കർണാടകയിലെ ഭരണമാറ്റം കേരളത്തിലേക്കുള്ള യാത്രക്ക് സഹായിച്ചോ എന്ന ചോദ്യത്തിന്, സഹായം എന്ന് പറയാനാവില്ല, ദ്രോഹിച്ചില്ലെന്ന് പറയാമെന്ന് മഅ്ദിനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeAbdul Nasser Madani
News Summary - Madani should be examined by an expert medical team
Next Story