ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് പോകാൻ പ്രത്യേക അനുമതി തേടി ബുധനാഴ്ച ബംഗളൂരു എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മകൻ ഹാഫിസ് ഉമർ മുക്താറിെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് അപേക്ഷ നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 20 വരെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാതാവിെൻറ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം സമർപ്പിച്ചു.
മകളുടെ കല്യാണത്തിനും ഉമ്മയെ സന്ദർശിക്കുന്നതിനും നേരേത്ത നാട്ടിലേക്ക് പോകാൻ കോടതി അനുമതി നൽകിയ കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപേക്ഷയിൽ കോടതി സർക്കാറിെൻറ വിശദീകരണം തേടി. അപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. മഅ്ദനിയും കോടതിയിൽ ഹാജരായിരുന്നു. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മകെൻറ കല്യാണം. മാഹിക്കടുത്ത് അഴിയൂരിൽ താമസിക്കുന്ന വലിയ പറമ്പത്ത് വീട്ടിൽ നിഹ്മത്ത് ജബിനെയാണ് ഹാഫിസ് വിവാഹം കഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.