കിളിമാനൂർ: ഒന്നര നൂറ്റാണ്ടിെൻറ ചരിത്രം പേറുന്ന വിദ്യാലയ മുത്തശ്ശി ഹൈടെക് ആകുന്നു. ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകിയ മടവൂർ ഗവ. എൽ.പി.എസാണ് ആധുനികതയുടെ പരിവേഷം അണിയുന്നത്.
സംസ്ഥാന സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ഒന്നരക്കോടി ചെലവഴിച്ചാണ് ഹൈടെക് മന്ദിരം നിർമിച്ചത്. ബഹുനില മന്ദിരത്തിെൻറ ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനാണ് ഉദ്ഘാടന ചടങ്ങ്.
ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയം1869ൽ കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി ഇപ്പോൾ 330ഓളം വിദ്യാർഥികൾ പഠിക്കുന്നു. ജില്ലയിലെ തന്നെ പഴക്കമുള്ള, കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എൽ.പി സ്കൂളുകളിൽ ഒന്നാണ്. സ്കൂളിന് ലഭിച്ച ഈ സുവർണ നേട്ടത്തെ ആഘോഷമാക്കാനുള്ള തിരക്കിലാണ് നാട്ടുകാർ.
ഇതിനായുള്ള വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. പി.ടി.എ പ്രസിഡൻറ് ബിനുകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിനിധികൾ, പൂർവാധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കളടക്കം യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.