കോട്ടക്കൽ: കേരളത്തിലുണ്ടായ പ്രളയം പൂർണമായി മനുഷ്യനിർമിതമാണെന്ന് പറയാനാകില്ലെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. എം.കെ.ആർ ഫൗണ്ടേഷെൻറ കർമ പുരസ്കാരം സ്വീകരിക്കാെനത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. പ്രളയത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകും. പ്രകൃതി ദുരന്തവും കനത്ത മഴ മൂലവും പ്രളയമുണ്ടാകാം. ശരിയല്ലാത്ത രീതിയിലുള്ള റിസർേവായർ മാനേജ്മെൻറും കാരണങ്ങളിലൊന്നാണ്.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിന് കാരണം ക്വാറികളുടെ പ്രവർത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോർട്ടുകൾ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടൽ കാരണമാകാം. റോഡ് നിർമാണം, ക്വാറി പ്രവർത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിൻചരിവിലും മുകൾഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങിയ ഇടപെടലുകളെല്ലാം കാരണമാകാം. പ്രദേശത്തെ ജനങ്ങളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് ഏറ്റവും നല്ല രീതി.
ഉദ്യോഗസ്ഥരുടെയും ജിയോളജിസ്റ്റുകളുടെയും റിപ്പോർട്ടുകൾ പൂർണമായി ശരിയാകണമെന്നില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. ആസ്ത്രേലിയയിൽ നടപ്പാക്കിയ രീതിയാണ് ഗുണകരം. ഗാഡ്ഗിൽ റിപ്പോർട്ടിെനക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അതോറിറ്റി വരുമെന്നത്. റിപ്പോർട്ട് ജനാധിപത്യ രീതിയിൽ ചർച്ച െചയ്യണെമന്നായിരുന്നു ഉദ്ദേശിച്ചത്. നിർദേശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ് ചെയ്തത്. റിപ്പോർട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടർന്ന് ഗ്രാമസഭ തലത്തിൽ നിർദേശങ്ങൾ ചർച്ച െചയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടത്. തുടർച്ചയായ രണ്ട് പ്രളയങ്ങൾക്ക് ശേഷം കേരളത്തിൽ റിപ്പോർട്ടിന് അനുകൂലമായി നിരവധി പേർ ചിന്തിച്ച് തുടങ്ങിയത് സന്തോഷകരമായ കാര്യമാണെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.