കാലുമാറിയ സ്ഥാനാർഥിക്ക്​ തിരിച്ചടി; മധ്യപ്രദേശിൽ ബി.ജെ.പിയെ മലർത്തിയടിച്ച്​ കോൺഗ്രസ്​

ഭോപ്പാൽ: മധ്യപ്രദേശിലെ ദമോ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടി. കോൺഗ്രസിലെ അജയ്​ ടാണ്ഡൻ ബി.ജെ.പിയിലെ രാഹുൽ ലോധിയെ 17,097 വോട്ടിനാണ്​ പരാജയപ്പെടുത്തിയത്​. കോൺഗ്രസിലായിരുന്ന രാഹുൽ ലോധി രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ്​ ഇവിടെ തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. വോ​ട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ബി.ജെ.പിക്ക്​ മുന്നിലെത്താനായില്ല.

അതിനിടെ, ലോധിയുടെ തോൽവിക്ക്​ കാരണം സ്വന്തം പാർട്ടി തന്നെയാണെന്ന്​ തുറന്നടിച്ച്​ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പ്രഹ്ലാദ്​ പ​ട്ടേൽ രംഗത്തുവന്നു. 2018ൽ വെറും 800 വോട്ടിന്​ മാത്രമാണ്​രാഹുൽ ലോധി വിജയിച്ചിരുന്നത്​. 1990 മുതൽ ബി.ജെ.പി സ്ഥിരമായി വിജയിച്ചുവരുന്ന മണ്ഡലമാണിത്​.

മുൻ മന്ത്രിയും മണ്ഡലത്തിൽനിന്ന്​ പലവട്ടം ബി.ജെ.പി എം.എൽ.എയുമായ ജയന്ത്​ മലയ്യ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽനിന്ന്​ വിട്ടുനിന്നതും പാർട്ടിക്ക്​ തിരിച്ചടിയായിരുന്നു. ലോധിയുടെ വരവ്​ മറ്റ്​ പ്രാദേശിക ബി.ജെ.പി നേതാക്കളെയും പ്രകോപിപ്പിച്ച ഘടകമാണ്​. 

Tags:    
News Summary - Madhya Pradesh bypoll: Congress comfortably wins in Damoh assembly constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.