കടയ്ക്കൽ (കൊല്ലം): നാടിനെയും നാട്ടുകാരെയും സാക്ഷിനിർത്തി 14ാം അക്ഷരവീടിന് നിർമാണത്തുടക്കം. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ‘യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി’ ഗ്രൂപ്പും ചേർന്ന് സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയിെല ‘അം’ വീടിന്റെ നിർമാണോദ്ഘാടനമാണ് കടയ്ക്കലിൽ നടന്നത്. ഗിന്നസ് ജേതാവ് ശാന്തി സത്യനുവേണ്ടിയാണ് വീട്. പദ്ധതി ഏറെ സവിശേഷത നിറഞ്ഞതാണെന്ന് ഉദ്ഘാടകനായ മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ‘മാധ്യമ’ത്തിെൻറ പ്രവർത്തനം ദൈവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അമ്മ’ വൈസ് പ്രസിഡൻറ് എം. മുകേഷ് എം.എൽ.എ ശിലാഫലകം കൈമാറി.
കടയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘാടകസമിതി ചെയർമാനുമായ ആർ.എസ്. ബിജു അധ്യക്ഷത വഹിച്ചു. മാധ്യമം ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ് സ്വാഗതംപറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് സൗത്ത് കേരള സോണൽ മാനേജർ ഷെറി ദാസ് സ്നേഹ സന്ദേശം നൽകി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരുണ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം വെള്ളാർവട്ടം സെൽവൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശോക് ആർ. നായർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രൊജക്ട് എൻജിനീയർ നവീൻ ലാൽ, ടി. ഗീത, എസ്. ബിന്ദു, അനിൽ റോയ് മാത്യു, പി.ടി.എ പ്രസിഡൻറ് വേണുകുമാരൻ നായർ, ജെ.സി. അനിൽ, സന്ധ്യ, സൈനുദ്ദീൻ, ലതിക വിദ്യാധരൻ, ശാന്തി സത്യൻ, മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ കെ.പി. ഷൗക്കത്തലി, അസി. പബ്ലിക് റിലേഷൻസ് മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, അക്ഷരവീട് പ്രോജക്റ്റ് സ്റ്റേറ്റ് കോഒാഡിനേറ്റർ എം.എ. റബീഹ് തുടങ്ങിയവർ സംസാരിച്ചു. ‘മാധ്യമം’ റീജനൽ മാനേജർ വി.എസ്. സലിം നന്ദി പറഞ്ഞു.
ഓർമശക്തിയിലാണ് ശാന്തി സത്യൻ ഗിന്നസ് റെക്കോഡ് നേടിയത്. ‘ലോംഗസ്റ്റ് സ്വീക്കൻസ് ഓഫ് ഒബ്ജക്റ്റ് മെമ്മറൈസ്ഡ് ഇൻ വൺ മിനിറ്റ്’ വിഭാഗത്തിൽ നേപ്പാൾ സ്വദേശി അർപ്പൻ ശർമയുടെ 42 എന്ന റെക്കോഡാണ് ശാന്തി ഭേദിച്ചത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി കൂടിയായ ശാന്തി വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.