‘വർഷം മുഴുവൻ നീളുന്ന വായന’: രണ്ടു വാള്യങ്ങളുമായി മാധ്യമം വാർഷികപ്പതിപ്പ് വിപണിയിലേക്ക്

കോഴിക്കോട്: വർഷം ഉടനീളം നീളുന്ന ആഴത്തിലുള്ള വായന സമ്മാനിക്കാൻ മാധ്യമം വാർഷികപ്പതിപ്പ് വിപണിയിലേക്ക് ഉടൻ എത്തുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തരും പ്രതിഭാധനരുമായ എഴുത്തുകാരാണ് രണ്ട് വാള്യങ്ങളിലായെത്തുന്ന വാർഷികപ്പതിപ്പിൽ അണിനിരക്കുന്നത്. തൃണമൂൽ കോൺഗ്രസ് എം.പിയും സ്വതസിദ്ധമായ പ്രസംഗശൈലിയിലൂടെ രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെടുകയും ചെയ്ത മഹുവ മൊയ്ത്രയുടെ അഭിമുഖമാണ് പതിപ്പി​െൻറ പ്രധാന സവിശേഷത. ഒരു മലയാള പ്രസിദ്ധീകരണം ആദ്യമായാണ് മഹുവ മൊയ്ത്രയുടെ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരൻ ​‘സേതു’ എഴുതുന്ന പുതിയ നോവൽ ‘പാർവതി’ വാർഷികപ്പതിപ്പ് മുതൽ വായിച്ചുതുടങ്ങാം. സേതുവിന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പ്രത്യേക സംഭാഷണവും പതിപ്പിൽ ചേർത്തിട്ടുണ്ട്.

സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാ​നുമായുള്ള സംഭാഷണം, മുൻ ദേശീയ പുരസ്കാര ജേതാവ് കൂടിയായ തമിഴ് സംവിധായകൻ ബാലയുടെ ആത്മകഥ, നടൻ മധുപാലിന്റെ ജീവിതമെഴുത്ത്, യാ​​​സീന്‍ അ​​​ശ്റ​​​ഫ്, പ്ര​​​വീ​​​ണ്‍ ച​​​ന്ദ്ര​​​ന്‍, അ​​​നി​​​റ്റ ഷാ​​​ജി എന്നിവർ ചിന്തകൾ പങ്കുവെക്കുന്ന ചർച്ച ‘നവമാധ്യമങ്ങളുടെ വർത്തമാനം’ , ബൈജു ചന്ദ്രൻ എ​ഴുതുന്ന കെ.പി.എ.സി. ലീലയുടെ ജീവിതം, ഇ. സന്തോഷ്​ കുമാർ, മിത്ര സതീഷ് എന്നിവരുടെ യാത്രാനുഭവങ്ങൾ എന്നിവയും പതിപ്പിൽ ഉൾ​ചേർത്തിരിക്കുന്നു.

സ​​ച്ചി​​ദാ​​ന​​ന്ദ​​ൻ, സി. ​​രാ​​ധാ​​കൃ​​ഷ്​​​ണ​​ൻ, പി.​​എ​​ഫ്. മാ​​ത്യൂ​​സ്, ടി.ഡി. രാമകൃഷ്​ണൻ, സി.​​വി.​​ ബാ​​ല​​കൃ​​ഷ്​​​ണ​​ൻ, പി.​​കെ. പാ​​റ​​ക്ക​​ട​​വ്​ അടക്കമുള്ള മലയാളത്തിലെ മുൻനിര എഴുത്തുകാരുടെ കഥകൾക്കൊപ്പം അ​​ൻ​​വ​​ർ അ​​ബ്​​​ദു​​ള്ള, ജി​​സ ജോ​​സ്, എ​​​ബ്ര​​​ഹാം മാ​​​ത്യു, വീ​​ണ റോസ്കോട്ട്, മി​​ഥു​​ൻ കൃ​​ഷ്​​​ണ, മ​​നോ​​ജ്​ വീ​​ട്ടി​​ക്കാ​​ട് എന്നിവരുടെ നവീന ഭാവുകത്വം ചേർന്ന കഥകളും പതിപ്പിലുണ്ട്. കെ.​​ജി.​​എ​​സ്​, സാ​​വി​​ത്രി രാ​​ജീ​​വ​​ൻ, റ​​ഫീക്ക്​ അ​​ഹ​​മ്മ​​ദ്, കെ. ​​ജ​​യ​​കു​​മാ​​ർ, എ​​സ്. ജോ​​സ​​ഫ്, വീ​​രാ​​ൻ കു​​ട്ടി, കെ.​​​ആ​​ർ. ടോ​​ണിപി.​​എ​​ൻ. ഗോ​​പീ​​കൃ​​ഷ്​​​ണ​​ൻ, എം.ആർ. രേ​​ണു​​കു​​മാ​​ർ, പി.​​എ. നാ​​സി​​മു​​ദ്ദീ​​ൻ, സെ​​ബാ​​സ്​​​റ്റ്യ​​ൻ, രോഷ്​​​നി സ്വ​​പ്​​​ന, സി.​​എ​​സ്. രാ​​ജേ​​ഷ്, വി​​ജി​​ല, സ്​റ്റാലിന, ലോപ, ബി​​​ജോ​​​യ് ച​​​ന്ദ്ര​​​ന്‍, അലീന, പി.​​ടി.​​ ബി​​നു, ജ​​യ​​ശ്രീ പ​​ള്ളി​​ക്ക​​ൽ എന്നിവരുടെ കവിതകളും പതിപ്പിലുണ്ട്. വില 120.

മുൻകൂട്ടി പണം അടച്ച് ബുക്ക്‌ ചെയ്യുന്ന വായനക്കാർക്ക് പ്രീ ബുക്കിങ് സ്പെഷ്യൽ ഓഫറിലൂടെ വാർഷികപ്പതിപ്പ് 100 രൂപക്ക് ലഭിക്കുന്നു. ഈ ഓഫർ ഓഗസ്റ്റ് 20 വരെ മാത്രമാകും ലഭ്യമാകുക.

കോപ്പികൾക്ക്:
Visit : bit.ly/3KL2EqJ  or WhatsApp wa.me//9645006843

Tags:    
News Summary - Madhyamam Annual Magazine releasing soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.