കോഴിക്കോട്: 'മാധ്യമം' ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ അധികൃതർക്ക് കത്തയച്ച മുൻ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ജലീൽ പറഞ്ഞ കാര്യങ്ങൾ ഓരോ ദിവസവും മാറ്റിപറയുകയാണെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തൊലിക്കട്ടിക്ക് സമാനം ചൂണ്ടിക്കാണിക്കാൻ ചരിത്രത്തിൽ ആരുമില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പോകേണ്ട സമയം അതിക്രമിച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്‍റെ ശൈലിയും ഘടനയും ലക്ഷ്യവും മാറുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടി പുനഃസംഘടനാ നടപടികളിൽ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. സമൂഹത്തിൽ പ്രവർത്തകർ മറക്കുന്ന കാര്യങ്ങൾ ഓർമിപ്പിക്കുന്നതല്ലാതെ സി.പി.എമ്മിന്റെ മോഡൽ കോൺഗ്രസ് സ്വീകരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
രണ്ട് വ്യക്തികളൊഴികെ മുഴുവൻ നേതാക്കളും ഒരേ മനസ്സോടെയും അഭിപ്രായ ഐക്യത്തോടെയുമാണ് മുന്നോട്ടു പോകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.