കോഴിക്കോട്: ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുംവിധം വിദ്വേഷകരമായ രീതിയിൽ മാധ്യമം പത്രത്തിനെതിരെ സമൂഹമാധ്യമ ം വഴി പ്രചാരണം നടത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി. മുസ്ലിംകളല്ലാത്ത ജീവനക്കാരായ 102 പേരെ മാധ്യമം പത്രത്തിൽനിന ്ന് ഒഴിവാക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖാണ് ചേവായൂർ സി.െഎ ശംഭുനാഥിന് ചൊവ്വാഴ്ച പരാതി നൽകിയത്.
മതസ്പർധ വളർത്തുംവിധത്തിലും സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുംതരത്തിലും ബോധപൂർവം പ്രതീഷ് വിശ്വനാഥിട്ട പോസ്റ്റ് നിരവധി പേരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. അവാസ്തവമായ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ പ്രചാരണം നടക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥ് പ്രചരിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബഹ്റ, സൈബർ സെൽ െഎ.ജി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.