കോഴിക്കോട്: ഉസ്ബകിസ്താനിൽ എം.ബി.ബി.എസ് അടക്കം വിദേശത്ത് വിദ്യാഭ്യാസം നടത്തുന്നത് സംബന്ധിച്ച് 'മാധ്യമ'വും ഇനീഷ്യേറ്റിവ് ഫോർ ലേണിങ് മെഡിസിനും (ഇൽമ്) ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. കാലിക്കറ്റ് ടവറിൽ ഇൽമ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉസ്ബകിസ്താനടക്കം പ്രദേശങ്ങൾ സന്ദർശിച്ചതായും വിശ്വസ്തവും മികച്ചതുമാണ് അവിടത്തെ വിദ്യാഭ്യാസ സംവിധാനങ്ങളെന്നു ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇൽമ് ഡയറക്ടർ സഹീദ് റൂമി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ട്രെയിനർ സുലൈമാൻ മേൽപത്തൂർ, ഡോ. പവൻ അബ്രഹാം, ഇൽമ് എം.ഡി കെ.എം. ഷാഫി എന്നിവർ ക്ലാസെടുത്തു.
ബുഖാറ സ്േറ്ററ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് റെക്ടർ ഡോ. നുസുല്ലേവ് അഖ്തജൻ അസ്േക്രാവിച്ച്, ഇൻറർ നാഷനൽ മെഡിസിൻ സീനിയർ ഫാക്കൽറ്റി ഡോ. നിഗോറ കരീംബേവിന എന്നിവർ ഒാൺലെനായും ക്ലാസെടുത്തു.
'മാധ്യമം' കോഴിക്കോട് ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം സ്വാഗതവും 'മാധ്യമം' കോഴിക്കോട് ബിസിനസ് സൊലൂഷൻസ് മാനേജർ ടി.സി. റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.