കോട്ടയം: ഒടുവിൽ പൊലീസ് ട്രെയിനികൾക്ക് തിരുവോണ ദിനത്തിൽ അവധി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്ക് ഓണത്തിന് അവധി അനുവദിക്കാത്തതിലുള്ള അസംതൃപ്തി കഴിഞ്ഞ ദിവസം 'മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ക്യാമ്പുകളിൽ പരിശീലനം നടത്തുന്ന ട്രെയിനികൾക്ക് ഒരു ദിവസം റെസ്റ്റ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ട്രെയിനികളെ വീടുകളിലേക്ക് അയച്ചു. ചൊവ്വാഴ്ച തിരുവോണത്തിന് വീടുകളിൽ കഴിഞ്ഞ ശേഷം ബുധനാഴ്ച പരമാവധി വൈകീട്ട് മൂന്ന് മണിക്കകം ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. പലയിടങ്ങളിലും പൊലീസുകാരുടെ പരിശീലനം ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യം അവധി അനുവദിക്കാതിരുന്നത്.
ഇത് ട്രെയിനികൾക്കിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചതാണ് ‘മാധ്യമം’ വാർത്തയാക്കിയത്. അതിന് പിന്നാലെയാണ് തിങ്കളാഴ്ച ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.