ഈരാറ്റുപേട്ട: ഇലവീഴാപൂഞ്ചിറയിൽനിന്ന് വാർത്ത ശേഖരിച്ച് മടങ്ങവെ സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക് ക് മറിഞ്ഞ് ‘മാധ്യമം’ ഈരാറ്റുപേട്ട ലേഖകനും ഫോട്ടോഗ്രാഫറുമായ അബ്ദുൽ കരീം (കെ.എം.എ. കരീം-63) മരിച്ചു. ഒപ്പമുണ് ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.45ന് മൂന്നിലവ് വാളകം സി.എസ്.ഐ പള്ളിക്ക് സമീപമായിരു ന്നു സംഭവം. ഇലവീഴാപൂഞ്ചിറയിൽ എത്തിയശേഷം മടങ്ങുന്നതിനിടെ കരീമും സുഹൃത്തും സഞ്ചരിച്ച ആക്ടിവ നിയന്ത്രണംവിട്ട ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നെടിയപാലക്കൽ എം.ജെ. ഐസക് പറയുന്നതിങ് ങനെ: കുത്തിറക്കം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് കിട്ടുന്നില്ലെന്നും എടുത്തുചാടിക്കൊള്ളാനും കരീം പറഞ്ഞു. ഇട ിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ ആക്ടിവ റോഡരികിലെ കരിങ്കൽക്കെട്ടിലേക്ക് മറിഞ്ഞു. കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ കരീമിനെ നാട്ടുകാരുടെ സഹായത്തോെട തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് മേലുകാവ് അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോക്ടർ ഐസക് പറഞ്ഞു. ഇലവീഴാപൂഞ്ചിറയിൽനിന്ന് മടങ്ങവെ വളവും ഇറക്കവുമുള്ള സ്ഥലത്തെത്തിയപ്പോൾ കരീം സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് മേലുകാവ് പൊലീസ് വ്യക്തമാക്കി. വീഴ്ചയിൽ കരിങ്കല്ലിൽ തലയിടിച്ച് ഹെൽമറ്റും തകർന്നിരുന്നു.
മാധ്യമം ലേഖകനായി പ്രവർത്തിക്കുന്ന കരീം ഈരാറ്റുപേട്ട ടൗണിൽ 35 വർഷമായി യമഹ സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. ജനകീയ വിഷയങ്ങൾ എക്കാലത്തും ഇടപെടൽ നടത്തി വാർത്തയാക്കുന്നതിനൊപ്പം ശ്രദ്ധേയമായ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട കാടാപുരം പരേതനായ മുഹമ്മദ്കുട്ടിയുടെ മകനാണ്. മാതാവ്: ഐഷ. ഭാര്യ: ഈരാറ്റുപേട്ട തൊട്ടിപറമ്പിൽ കുടുംബാംഗം റംല. മക്കൾ: അനീഷ്, അജീഷ്, അനൂപ് (ദുബൈ) മരുമക്കൾ: സജ്ന, നൈമ, ജൗഹറ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.
ഈരാറ്റുപേട്ടയുടെ സ്വന്തം കരീം
ഈരാറ്റുപേട്ട: യമഹകരീം എന്ന വിളിപ്പേരിൽ അറിയപെടുന്ന മാധ്യമംലേഖകൻ അബ്ദുൽകരീമിെൻറ വേർപാടിലൂടെ ഈരാറ്റുപേട്ടക്ക് നഷ്ടമായത് സൗമ്യനായ മാധ്യമപ്രവർത്തകനെയാണ്. വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ സൗഹൃദവലയങ്ങളടക്കം മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ജനപ്രതിനിധികൾക്കും നൊമ്പരമായി. ഈരാറ്റുപേട്ടയെക്കുറിച്ച് ആഴത്തിലുള്ള അറിവിനൊപ്പം വർഷങ്ങളോളം മാധ്യമപ്രവർത്തകൻ എന്നനിലയിൽ നടത്തിയ സാമൂഹിക ഇടപെടൽ എക്കാലവും ഓർമിക്കുന്നതാണ്.
മീനച്ചിലാറിനോട് വലിയ ആഭിമുഖ്യം പുലർത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. മീനച്ചിലാർ നദിസംരക്ഷണസമിതി പ്രവർത്തനവുമായി ബന്ധപ്പെട്ട് നാടിെൻറ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മാധ്യമവാർത്തകളും ചിത്രങ്ങളും നൽകിയിരുന്നു. താലൂക്ക് ആശുപത്രി വികസനം, സിവിൽസ്റ്റേഷൻ, നഗരസഭ മാലിന്യപ്രശ്നം, മീനച്ചിലാർ സംരക്ഷണം, ബസ്സ്റ്റാൻഡ്, കുടിവെള്ളം തുടങ്ങിയ അനവധിമേഖലകളിൽ കരീമിെൻറ മുഖമുദ്രപതിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം കലാ-സാംസ്കാരിക മേഖലയിലെ സജീവമായിരുന്നു. ശാന്തിമന്ത്രങ്ങൾ, ടിപ്പുസുൽത്താൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ ആദ്യകാല മിമിക്രി ആർട്ടിസ്റ്റ് കൂടിയായിരുന്നു. അമ്മ പറഞ്ഞ കഥയെന്ന ടെലിഫിലിമിെൻറ കാമറാമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ടൗണിെൻറ മുഖഛായ മാറ്റുന്നതിന് സ്വന്തമായി ഡിസൈൻ ചെയ്ത നിരവധി വികസന നിർദേശങ്ങളും അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡിനോട് ചേർന്ന് രണ്ടാംനിലയിലായിരുന്നു കരീമിെൻറ യമഹ സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്. 35വർഷത്തിലധികമായി നടത്തുന്ന സ്റ്റുഡിയോയുടെ പേരുകൂടിചേര്‍ത്താണ് യമഹ കരീമെന്ന വിളിപ്പേര് കിട്ടിയത്. മേഖലയിലെ പൊതുപരിപാടികളിലും സ്കൂളുകളിലെ ചടങ്ങുകളിലും ഫോട്ടോഗ്രാഫറായെത്തിയിരുന്നു. ആയതിനാൽ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കുപോലും സുപരിചിതനാണ്. സൗമ്യതയായിരുന്നു മുഖമുദ്ര. അധികം സംസാരിക്കാതെ എല്ലാവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റവും വിവിധമേഖകളിൽ സുപരിചിതനാക്കി. മേഖലയിലെ പ്രമുഖ ഫോട്ടോഗ്രാഫർ എന്ന നാടിെൻറ വികസനസ്വപ്നങ്ങൾ കാൻവാസിലേക്ക് പകർത്താനും അന്വേഷണപത്രപ്രവർത്തനം നടത്താനും മുന്നിട്ടിറങ്ങിയിരുന്നു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ താലൂക്ക് ഭാരവാഹിയായും ഫേസ് സാംസ്കാരികസംഘടന കൂട്ടായ്മയിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ആശുപത്രിയിലെത്തിച്ചത് പള്ളി പെരുന്നാളിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തകൻ അബ്ദുൽകരീനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചത് പെരുന്നാളിന് പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ. വാളകം സി.എസ്.ഐ പള്ളി പെരുന്നാളിൽ പങ്കെടുക്കാനെത്തിയ മേലുകാവ്മറ്റം സ്വദേശികളായ ഷിജിനും ഡെന്നീസും ചേർന്നാണ് മാധ്യമം ലേഖകൻ കരീമിനെയും സുഹൃത്ത ഐസക്കിനെയും ആശുപത്രിയിലെത്തിക്കുന്നത്. പള്ളിയിൽ നിന്ന് 500 മീറ്റർ അകലെയാണ് അപകടംനടന്നത്.
വിവരമറിഞ്ഞ് ഇവർ സ്ഥലത്തെത്തുേമ്പാൾ ആക്ടിവ ഓടയിലേക്ക് മറിഞ്ഞ നിലയിൽ കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത് തലക്ക് മുറിവേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കരീമിനെയും കാലിന് കൈക്കും പരിക്കേറ്റ നിലയിൽ ഐസക്കിനെയും കണ്ടെത്തി. ഉടൻ തന്നെ സുഹൃത്തിെൻറ വാഹനത്തിൽ തൊടുപുഴയിലേക്കെത്തിക്കുകയായിരുന്നുവെന്ന് ഷിജിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.