തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെന്ഷന് പ്രായം സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ വി.ടി. ബൽറാം ആണ് ‘മാധ്യമം’ വാർത്ത സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.
ജീവനക്കാരുടെ പെന്ഷന് പ്രായം 58 വയസ്സ് ആക്കണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ആവശ്യപ്പെടുേമ്പാഴാണ് സർക്കാർ 60 ആക്കാൻ ശ്രമിക്കുന്നതെന്ന് ‘മാധ്യമം’ വാർത്ത ഉദ്ധരിച്ച് ബൽറാം ചൂണ്ടിക്കാട്ടി. ഇത് പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് അനുകൂലമായി ജനങ്ങളുടെ മനസ്സ് പാകപ്പെടുത്താൻ ആെണന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്ത നിഷേധിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, 58 ആക്കണമെന്ന് എം.ഡി പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി.
മികച്ച ഉദ്യോഗസ്ഥനായ കെ.എസ്.ആർ.ടി.സി എം.ഡി ഹേമചന്ദ്രൻ കള്ളം പറയുമെന്ന് ആരും കരുതുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വകുപ്പുമന്ത്രിയുടെ അറിവില്ലാതെ അേദ്ദഹം അത്തരത്തിൽ പറയില്ലെന്ന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.