തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നല്‍കിവരുന്ന സര്‍വിസ് ആനുകൂല്യം വിതരണം തുടങ്ങി. തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 48.6 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനതല ഉദ്ഘാടനം ചേളാരി സമസ്താലയത്തില്‍ എം.ടി. അബ്ദുല്ല മുസ്ലിയാര് നിര്‍വഹിച്ചു. സി.കെ.എം. സാദിഖ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം.എ. ചേളാരി, എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, കെ.കെ. ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, ടി. മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, പി. ഹസ്സന് മുസ്ലിയാര് വണ്ടൂര്‍ തുടങ്ങിയവർ സംസാരിച്ചു.
ബുധനാഴ്ച രാവിലെ 10 മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെൻറര്‍, കല്പറ്റ ജില്ല ഓഫിസ്, ചെർപ്പുളശ്ശേരി ജില്ല ഓഫിസ്, വ്യാഴാഴ്ച കണ്ണൂര്‍ ഇസ്ലാമിക് സെൻറര്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ജില്ല ഓഫിസ്, തൃശൂര്‍ എം.ഐ.സി, ജൂണ്‍ അഞ്ചിന് കാസര്‍കോട് ചെര്‍ക്കള മദ്റസ എന്നിവിടങ്ങളിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തിലും വിതരണം നടക്കും. ഒറിജിനല്‍ മുഅല്ലിം സർവിസ് രജിസ്റ്ററുമായി വന്ന് തുക കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.