തലശ്ശേരി: രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണം മേയ് മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷംസീർ എം.എൽ.എ പറഞ്ഞു.
എരഞ്ഞോളിപാലം നിർമാണവും അവസാന ഘട്ടത്തിലാണ്. തലശ്ശേരിയിലെ വികസന പ്രവൃത്തികൾക്ക് പല വിധത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്. എല്ലാം ഘട്ടംഘട്ടമായി പരിഹരിക്കും. വിവരാവകാശത്തെ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിെൻറ മറവിൽ തലശ്ശേരിയിൽ ഒരു മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരാണ് വികസന പ്രവൃത്തികൾക്ക് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി. കെ.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ. മനോജ്, മുഹമ്മദ് നസീം, ഷിനു ചൊവ്വ, പി.വി. അനീസ് എന്നിവർ സംസാരിച്ചു. റെൻസ് ഫെഡ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി, ചിത്രരചന മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ക്ഷേമനിധി ഫോം വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.