കേരളവർമ അക്രമം: മജിസ്റ്റീരിയൽ അന്വേഷണം വേണം -കുമ്മനം

തൃശൂർ: ശ്രീകേരളവർമ്മ കോളജിൽ വെള്ളിയാഴ്ച നടന്ന അക്രമത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ആക്രമണം ആസൂത്രിതമാണ്. വിദ്യാർത്ഥികളും യാത്രക്കാരും ആക്രമിക്കപ്പെടുമ്പോൾ പൊലിസ് കാഴ്ചക്കാരായിരുന്നു. സി പി എം നേരിട്ടാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. കുറ്റക്കാരായ പൊലിസുകാർക്കെതിരെ നടപടി വേണം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും അന്വേഷിക്കണം.  ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കു പോലും പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാവലിൻ കേസിൽ മുമ്പ് സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ ഇപ്പോൾ പ്രതിയായ പിണറായി വിജയനു വേണ്ടി എങ്ങനെ ഹാജരാകുന്നുവെന്നും കുമ്മനം ചോദിച്ചു.

 

Tags:    
News Summary - Magistrate level enquiry need for KeralaVarma Atrocities: Kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.