കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുത്; ആളൂരിന്​ മജിസ്​ട്രേറ്റി​െൻറ മുന്നറിയിപ്പ്

 

അങ്കമാലി: കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന്​ പ്രതിഭാഗം അഭിഭാഷകന്​ മജിസ്​ട്രേറ്റി​​െൻറ ശാസന. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂരി​​െൻറ പരാമർശത്തെയാണ്​ അങ്കമാലി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ ലീന റിയാസ്​ ശാസിച്ചത്​. 

കഴിഞ്ഞ ബുധനാഴ്​ചയായിരുന്നു പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്​. എന്നാൽ, ആളൂർ ഹാജരായില്ല. തുടർന്ന്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി. വെള്ളിയാഴ്​ചയും അദ്ദേഹം ഹാജരായില്ല. തുടർന്ന്​ തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. അന്നും ആളൂർ ഹാജരായില്ല. തുടർന്നാണ്​ ചൊവ്വാഴ്​ചത്തേക്ക്​ മാറ്റിയത്​. ചൊവ്വാഴ്​ച ആളൂർ വാദത്തിന്​ കൂടുതൽ സമയം എടുത്തപ്പോൾ കോടതി ഇടപെട്ട്​ പ്രോസിക്യൂഷന്​ അവസരം നൽകുകയായിരുന്നു. ഇതിനിടെ, ആളൂർ​ ത​​െൻറ വാദം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു​. ഇനിയും കുറെ കേസുകൾ പരിഗണിക്കാനുണ്ടെന്നും അതിനാൽ പ്രോസിക്യൂഷൻ വാദം തുടര​െട്ടയെന്നും മജിസ്​ട്രേറ്റ്​ പറഞ്ഞു. അപ്പോഴാണ്​, കഴിഞ്ഞ മൂന്നുദിവസം താൻ നൽകിയില്ലേയെന്നും അന്ന്​ കേസുകൾ പരിഗണിക്കാമായിരുന്നില്ലേയെന്നും മറ്റും ആളൂർ അഭിപ്രായപ്പെട്ടത്​. ഇതോടെ​, കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന്​ ആളൂരിന്​ മജിസ്​ട്രേറ്റ്​ മുന്നറിയിപ്പ്​ നൽകുകയായിരുന്നു​. 

Tags:    
News Summary - magistrate warns Ba aloor -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.